ഇരിങ്ങാലക്കുട-തൃശ്ശൂര്‍ സഹോദയ അത്ലറ്റിക് മീറ്റിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടില്‍ തുടക്കമായി.കായിക മേളയുടെ ഉദ്ഘാടനം ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.ഡോ.പോള്‍ മാത്യൂ ഊക്കന്‍ നിര്‍വഹിച്ചു.തൃശ്ശൂര്‍ സഹോദയ പ്രസിഡന്റ് ഫാ.ഷാജു എടമന അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ഡോ.ദിനേശ് ബാബു പാതക ഉയര്‍ത്തി,ജനറല്‍ സെക്രട്ടറി ദിനേശ് ബാബു,കണ്‍വീനര്‍ പ്രൊഫ.ജോര്‍ജ്ജ് കോലഞ്ചേരി,ട്രഷറര്‍ അബ്ദുള്‍ റഷീദ്,ക്രസന്റ് എഡ്യുക്കേഷണല്‍ സൊസൈറ്റി ചെയര്‍മാന്‍ പി ബി മുഹമ്മദ് ഇക്ബാല്‍,ക്രൈസ്റ്റ് കോളേജ് കായികവിഭാഗം മേധാവി ഡോ.ബി പി അരവിന്ദ് എന്നിവര്‍ സംസാരിച്ചു.ഒന്നാം ദിനം പിന്നിടുമ്പോള്‍ കുലപതി മുന്‍ഷി ഭവന്‍സ് വിദ്യാമന്ദിര്‍ പോട്ടോര്‍ ഒന്നാം സ്ഥാനവും ,പാട്ടുരാക്കല്‍ ദേവമാതാ സി എം ഐ പബ്ലിക്ക് സ്‌കൂള്‍ രണ്ടാം സ്ഥാനത്തും ,ശൃംഖപുരം ഭാരതീയ വിദ്യാ ഭവന്‍സ് വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനത്തും തുടരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here