ഇരിങ്ങാലക്കുട: വെറുംഒരാഴ്ചകൊണ്ട് ഒരു ലക്ഷംരൂപ സമാഹരിച്ച് ഇരിങ്ങാലക്കുടയിലെ ഏഴ് നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി ക്രൈസ്റ്റ്‌കോളേജിലെ വിദ്യാര്‍ത്ഥിക്കൂട്ടായ്മയായ തവനീഷ്‌കാമ്പസ് കാരുണ്യവഴിയില്‍വേറിട്ട ചരിത്രം രചിച്ചു.
മൂന്ന് വര്‍ഷം മുമ്പ് ചെറിയതോതില്‍പ്രവര്‍ത്തനം ആരംഭിച്ച സംഘടനയുടെ ആദ്യകാല പ്രവര്‍ത്തകര്‍ മുന്‍ കൈയെടുത്താണ് ഇത്തവണ തുക സമാഹരിച്ചത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്കുപുറമേ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇത്തവണ ധനസമാഹരണത്തില്‍ പങ്കാളികളായി.പാന്‍ക്രിയാസിന് തകരാറ് സംഭവിച്ച പുല്ലൂര്‍ സ്വദേശിനി ആന്‍ തെരേസ് ഷൈജു, ഇരുവൃക്കകളും തകരാറിലായ കാട്ടൂര്‍ സ്വദേശിനി ആദ്യ, ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച ചേര്‍പ്പ് സ്വദേശി ധര്‍മ്മരാജ്, വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അസ്മാബ്ബികോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ത്വയ്ബ്, വൃക്ക രോഗംമൂലംഡയാലിസിസ് നടത്തുന്ന നാട്ടിക സ്വദേശി കെ.എം. മനോജ് ,ഡയബറ്റിക്‌സ് രോഗിയായ ജനീലിയ ജന്‍സണ്‍ എന്നിവര്‍ക്കു പുറമേ ക്രൈസ്റ്റ്‌കോളേജിലെ വിദ്യാര്‍ത്ഥിയായ അഭിജിത്ത് മാമ്പള്ളിക്കും തവനീഷിന്റെ സ്‌നേഹസ്പര്‍ശം സാന്ത്വനമായി. ആകെ 1 ലക്ഷംരൂപയാണ് വിതരണം ചെയ്തത്. ക്രൈസ്റ്റ്‌കോളേജ് പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ. പി.ആര്‍.ബോസ്, ഫാ ജോയി പീണിക്കപ്പറമ്പില്‍, ഫാ. ജോളി ആന്‍ഡ്രൂസ്, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ഡീന്‍ ഡോ. വിവേകാനന്ദന്‍, തവനീഷ്സ്റ്റാഫ്‌കോര്‍ഡിനേറ്റര്‍ മൂവീഷ്മുരളി, വിദ്യാര്‍ത്ഥിപ്രതിനിധി കൃഷ്ണവേണി എന്നിവര്‍ചേര്‍ാണ് തുകവിതരണം ചെയ്തത്. കോളേജിലെവിദ്യാര്‍ത്ഥികള്‍ സമാഹരിക്കുന്ന തുക അവരുടെ ശുപാര്‍ശകൂടിപരിഗണിച്ചാണ് അര്‍ഹരായവരെ കണ്ടെത്തി വിതരണംചെയ്യുന്നതെന്നും പ്രശസ്തി ആഗ്രഹിക്കാതെ പല പൂര്‍വ്വവിദ്യാര്‍ത്ഥികളും സംഘടനയോട് സഹകരിക്കുന്നുണ്ടെന്നും പ്രൊഫ.മൂവീഷ്മുരളി പറഞ്ഞൂ.

LEAVE A REPLY

Please enter your comment!
Please enter your name here