ഇരിങ്ങാലക്കുട : പുതുതായി നിര്‍മ്മിച്ച് തുറന്ന് നല്‍കിയ ഇരിങ്ങാലക്കുട ബൈപ്പാസ് റോഡില്‍ ഉപയോഗ്യശൂന്യമായ ടാറ് വീപ്പകള്‍ റോഡരികില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂട്ടിയിട്ടിരുന്നു.ഇവയില്‍ ചിലത് മറഞ്ഞ് വീണ് കടുത്ത ചൂടില്‍ ഉരുകി ഒലിച്ച നിലയില്‍ പ്രദേശത്ത് വ്യാപിച്ചിരുന്നു.ബൈപ്പാസ് റോഡിലെ മാലിന്യം തിന്ന് വിശപ്പടിക്കിയിരുന്ന തെരുവ് നായക്ക് ടാറ് എന്താണ് അറിയാതെ ഉരുകിയ ടാറില്‍ പെട്ട് പോവുകയായിരുന്നു.ഒരുപാട് പേര്‍ ഈ കാഴ്ച്ച കണ്ട് ഈ വഴി കടന്ന് പോയെങ്കില്ലും ആരും തന്നേ തെരുവ് നായക്ക് തുണയായി എത്തിയില്ല.ധാരുണമായ ഈ കാഴ്ച്ച കണ്ട സിന്ധ്യ എന്ന യുവതിയാണ് പരിസ്ഥിതി പ്രവര്‍ത്തകനായ സന്ദീപ് പോത്താനിയെ വിവരമറിയിച്ചതിനേ തുടര്‍ന്ന് സന്ദീപിന്റെ നേതൃത്വത്തില്‍ നാമ്പ് സാംസ്‌ക്കാരികവേദിയിലെ വിദ്യാര്‍ത്ഥികളും കൂടി തെരുവ് നായയെ ഏറെ പണിപ്പെട്ടാണ് ടാറില്‍ നിന്നും എടുത്തത്.തുടര്‍ന്ന് ഡീസല്‍ ഉപയോഗിച്ച് നായയുടെ ശരിരത്തിലെ ടാര്‍ നീക്കുകയായിരുന്നു.തന്നേ രക്ഷിക്കുവാന്‍ വന്നവരാണെന്ന് മനസിലാക്കി ടാര്‍ പൂര്‍ണമായും നീക്കം ചെയ്യുന്നത് വരെ അനുസരണയോടെ കിടക്കുകയായിരുന്നു നായ.മനുഷ്യന്റെ അലക്ഷ്യമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെ എങ്ങനേ ബാധിക്കുന്നുവെന്ന് നാം ചിന്തിക്കാത്തതിന്റെ ഫലങ്ങളാണ് ഇത്തരം സംഭവങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here