ഇരിങ്ങാലക്കുട-വ്യവസായ പുരോഗതിക്ക് ഉണര്‍വ്വ് നല്‍കുന്ന നവീന പദ്ധതികളെ പരിചയപ്പെടുത്തുന്നതിനും വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും സംബന്ധിച്ച് വിദഗ്ധരുടെ സഹായം ലഭ്യമാക്കികൊണ്ടുള്ള താലൂക്ക് തലത്തിലുള്ള വ്യവസായ സംരംഭക സംഗമം ഇരിങ്ങാലക്കുട പ്രിയ ഹാളില്‍ വച്ച് നടത്തപ്പെട്ടു.ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ രാജന്‍ സ്വാഗതം പറഞ്ഞു.വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ സ്മിത ആര്‍ മുഖ്യാതിഥിയായിരുന്നു.തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം അസ്സി .ഡയറക്ടര്‍ എ കെ റഹ്മത്തലി ആശംസകളര്‍പ്പിച്ചു.കൊടകര ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ മിനി പി ആര്‍ നന്ദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here