ഇരിങ്ങാലക്കുട നാഷണല്‍ ബുക്ക് സ്റ്റാളിന്റേയും താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റേയും നേതൃത്വത്തില്‍ ടി.പത്മനാഭന്റെ കഥാലോകത്തെക്കുറിച്ചുള്ള ചര്‍ച്ചയും, മികച്ച ബാലസാഹിത്യ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് നേടിയ തുമ്പൂര്‍ ലോഹിതാക്ഷ നെ അനുമോദിക്കലും നടത്തി. പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കഥാകൃത്തും ടി വി അവതാരകനുമായ യു. കെ. സുരേഷ് കുമാര്‍ വിഷയം അവതരിപ്പിച്ചു.കെ.കെ.സുനില്‍കുമാര്‍, കെ.മായ ടീച്ചര്‍, പ്രതാപ് സിംഗ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ജോണ്‍സണ്‍ എടത്തിരുത്തിക്കാരന്‍ സ്വാഗതവും റഷീദ് കാറളം നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here