ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേതൃത്വത്തില്‍ മദര്‍ തെരേസ സ്‌ക്വയറില്‍ വച്ച് നടന്ന പതിമൂന്നാമത് സുവര്‍ണ്ണ കൈരളി പ്രശ്‌നോത്തരി മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ ഗോകുല്‍ തേജസ് മേനോനും ഗോപിക തേജസ് മേനോനും ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ഇരിങ്ങാലക്കുട എസ് എന്‍ സ്‌കൂളിലെ അശ്വിന്‍ കെ സുരേഷും സായ് ശ്യാമും ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മതിലകം സെന്റ് ജോസഫ്‌സ് എച്ച് എസ് എസിലെ ആല്‍ലിയ സജി ,ഗോപിക കൃഷ്ണയും ,ഹയര്‍സെക്കന്ററി വിഭാഗത്തില്‍ ആനന്ദപുരം എസ് കെ എച്ച് എസ് എസിലെ ഗീതാഞ്ജലി ടി യും ശീതള്‍ ആന്മരിയ ജോഷി എനും രണ്ടാം സ്ഥാനം കരസ്ഥമാക്കി.ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആനന്ദപുരം എസ് കെ എച്ച് എസിലെ രോഷിന്‍ ടി എം ,ഹരിനാരായണന്‍ കെ പി യും ഹയര്‍സെക്കന്ററി വിഭാഗത്തിലെ ഇരിങ്ങാലക്കുട എസ് എന്‍ എച്ച് എസിലെ അക്ഷയ് സുധിയും ശ്രീജിത്ത് പി യും മൂന്നാം സ്ഥാനം കരസ്ഥമാക്കി.സെന്റ് ജോസഫ്‌സ് കോളേജിലെ ഡോ.മിഥുന്‍ കെ എസ് മുഖ്യ അവതാരകനായിരുന്നു.ജ്യോതിസ് കോളേജ് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് സി കെ കുമാര്‍ സമ്മാനദാനം നടത്തി.ഹുസ്സൈന്‍ എം എ സ്വാഗതവും നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here