ദൈനം ദിന ജീവിതത്തിലെ സാങ്കേതിക വിടവുകള്‍ നികത്താന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണം: വി.സ്. സുനില്‍കുമാര്‍

294

ഇരിഞ്ഞാലക്കുട: കാര്‍ഷിക മേഖലയിലുള്‍പ്പെടെ പൊതുജനങ്ങള്‍ അനുദിനം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ക്ക്‌സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹാര മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥികള്‍ മുന്നോട്ടു വരണമെന്ന് കൃഷിമന്ത്രി വി.സ്. സുനില്‍കുമാര്‍. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച ഹാക്കത്തോണ്‍ ആയ ലൈഫത്തോണ്‍ ആദ്യ സീസണിsâ സമാപന ചടങ്ങു് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണമില്ലാതെ ഇനി മുന്നോട്ടു പോകാന്‍ കഴിയില്ല. ഈ മേഖലയില്‍ പൊതുസമൂഹം വിദ്യാര്‍ത്ഥികളില്‍ നിന്നും ഫലപ്രദമായ സംഭാവനകള്‍ പ്രതീക്ഷിക്കുന്നു. പ്രവര്‍ത്തിപരിചയം കൂടാതെയുള്ള സാങ്കേതിക വിദ്യാഭ്യാസം വെള്ളത്തിലിറങ്ങാതെയുള്ള നീന്തല്‍ പരിശീലനം പോലെയാണ്. ലൈഫാത്തോണ്‍ പോലെയുള്ള മത്സരങ്ങള്‍ ഈ വിടവ് നികത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും.സാമൂഹ്യപ്രതിബദ്ധതയുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതില്‍ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിsâ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
വിദ്യാഭ്യാസം പൂര്‍ണമാകുന്നത് അത് ജീവിതഗന്ധിയാകുമ്പോഴാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച സി. എം. ഐ തൃശൂര്‍ ദേവമാതാ പ്രോവിന്‌സിsâ പ്രൊവിന്‍ഷ്യല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി അഭിപ്രായപ്പെട്ടു. വ്യക്തിക്കും സമൂഹത്തിനും ഉതകുന്നതാകണം വിദ്യാഭ്യാസം. ജീവിതഗന്ധമുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ദൈനംദിനജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന സാങ്കേതിക വെല്ലുവിളികള്‍ക്കു പരിഹാര മാര്‍ഗങ്ങള്‍ തേടി സംഘടിപ്പിക്കുന്ന സോഷ്യോ-ടെക്‌നിക്കല്‍ ഹാക്കത്തോണാണ് ലൈഫത്തോണ്‍. സമ്മാനചടങ്ങില്‍ വച്ച് ആദ്യ സീസണില്‍ വിജയികളായ ടീമുകള്‍ വികസിപ്പിച്ചെടുത്ത പ്രോട്ടോടൈപ്പുകള്‍ വ്യവസായ സംരംഭകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ധരുമായി സംവദിക്കാനുള്ള അവസരവും ഒരുക്കിയിരുന്നു.
വിജയികളായ ജ്യോതി എഞ്ചിനീയറിംഗ് കോളേജ്‌ചെറുതുരുത്തി, ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഇരിഞ്ഞാലക്കുട, ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് മുവാറ്റുപുഴ, MESഎഞ്ചിനീയറിംഗ് കോളേജ് കുറ്റിപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ക്കും മെന്റ്റര്‍മാര്‍ക്കും മന്ത്രി വി. എസ്. സുനില്‍കുമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.

കോളേജ് എക്‌സികൂട്ടിവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, അഗ്രോപാര്‍ക് ചെയര്‍മാന്‍ ബൈജു നെടുങ്കേരിയില്‍, ക്രിയേറ്റിവിറ്റി കൗണ്‍സില്‍ കോ ഫൗണ്ടര്‍ ടി. ജെ ജെയിംസ്, കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ ടോം തോമസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, ജോയിâv ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി ലൈഫത്തോണ്‍ കോര്‍ഡിനേറ്റര്‍ രാഹുല്‍ മനോഹര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement