ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തില്‍ തെരുവ് നായശല്യം രൂക്ഷമായ സ്ഥിതിക്ക് അടിയന്തിര നടപടി എടുക്കണമെന്നും ജനങ്ങളുടെ ജീവന് ഭീക്ഷണിയായി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌ക്കൂളിലേക്ക് ധൈര്യത്തോടെ വഴി നടക്കാന്‍ സാധിക്കാത്ത സ്ഥിതിയുമായി എല്ലാവര്‍ഷവും തെരുവ് പട്ടികളെ വന്ധീകരിക്കാനും, പുനരധിവസിപ്പിക്കാനും വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇവിടെ തെരുവ് പട്ടികള്‍ പതിന്മടങ്ങ് വര്‍ദ്ധിച്ച് വരുന്നത് ആശങ്ക പരത്തുന്നുവെന്നും ജനങ്ങള്‍ക്കും കുട്ടികള്‍ക്കും ജീവന് ഭീക്ഷണിയാകുകയും ചെയ്യുന്ന ഈ അവസരത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റുമാരായ സുബ്രമണ്യന്‍ തേറാട്ടില്‍, തോമസ് തൊകലത്ത്, അഡ്വ.ലിജോ ജോര്‍ജ്ജ്, മുരളി മഠത്തില്‍, കെ മുരളിധരന്‍, മണ്ഡലം സെക്രട്ടറിമാരായ കെ.കെ വിശ്വനാഥന്‍, സന്ദാനന്ദന്‍ കൊളത്താപ്പിള്ളി, ലിജോ മഞ്ഞളി, ഹരിദാസ് ആനന്ദപുരം, കമ്മിറ്റി അംഗങ്ങളായ നന്ദനന്‍ മൂലക്കാട്ടില്‍,സുരേഷ് ബാബു നാരാട്ടില്‍, ദാസന്‍ ചെമ്പാലി പറമ്പില്‍, ഉണ്ണികൃഷ്ണന്‍.എം.കെ എന്നിവര്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

 

LEAVE A REPLY

Please enter your comment!
Please enter your name here