സെന്റ് ജോസഫ്‌സില്‍ ദേശീയ ശാസ്ത്ര ദിനാഘോഷം

299

ഇരിങ്ങാലക്കുട-സെന്റ് ജോസഫ് കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദേശീയ ശാസ്ത്ര ദിനം ഫെബ്രുവരി 28 ന് ഏറെ വ്യത്യസ്തതകളോടെ ആഘോഷിച്ചു.ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് സെമിനാറും വര്‍ക്ക്‌ഷോപ്പും സംഘടിപ്പിച്ചു.കോളേജ് ലോക്കല്‍ മാനേജറും സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവിയുമായ ഡോ.സി .ജെസിന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയും പുത്തന്‍വേലിക്കര പ്രസന്റേഷന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജെസിന്‍ പി എ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.ബോട്ടണിവിഭാഗം പൂര്‍വ്വവിദ്യാര്‍ത്ഥിനിയും സി എം എഫ് ആര്‍ ഐ ശാസ്ത്രജ്ഞ ഡോ.ജോസ്ലിന്‍ ജോസ് കടല്‍ സസ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.ഇലക്ടൊ ഫോസിസ് എന്ന സാങ്കേതിക വിദ്യയെക്കുറിച്ച് ഡോ.ബിന്ദ്യ ഇ എസ് ക്ലാസ്സെടുത്തു.കുട്ടികളില്‍ ശാസത്രവബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി മുകുന്ദപുരം ജി എല്‍ പി എസ് വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി ബോട്ടണി ലാബ് സന്ദര്‍ശനം സംഘടിപ്പിച്ചു.ഡിസ്‌കവര്‍ ബഡിംഗ് സ്റ്റുഡന്റ്‌സ് എന്ന പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇത്തരത്തില്‍ കുട്ടികള്‍ക്കായി പ്രദര്‍ശനം ഒരുക്കിയത് .ബോട്ടണി വിഭാഗം മേധാവി ഡോ.മീന തോമസ് ഇരിമ്പന്റെ നേതൃത്വത്തില്‍ ബോട്ടണി വിഭാഗം അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നേതൃത്വം നല്‍കി

Advertisement