ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജില്‍ വിപുലനമായ ബിരുദധാരണ ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം പഠനം പൂര്‍ത്തിയാക്കിയ ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികല്‍ക്കാണ് സര്‍ട്ടിഫിക്കട്ട് നല്‍കിയത്. അമല ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഡയറക്ടര്‍ ഡോ.ഫ്രാന്‍സിസ് കുരിശ്ശേരി ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിജ്ഞ ചൊല്ലികൊടുത്തു. വൈസ്.പ്രിന്‍സിപ്പല്‍മാരായ ഡോ.സി.ആഷ,ഡോ.സി.ബ്ലെസി, എക്‌സാം കണ്‍ട്രോളര്‍ ഡോ.ആഷ തോമസ്, വിവിധവകുപ്പ് മേധാവികള്‍ എന്നിവരും സന്നിഹിതരായിരുന്നു. ഇംഗ്ലീഷ് വിഭാഗം അധ്യാപിക വീണാസാനി ബിരുദധാരണചടങ്ങ് അവതരിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here