ഇരിങ്ങാലക്കുട- എസ് .എന്‍. ഡി. പി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ യൂണിയന്‍ ആസ്ഥാനത്തെ ഗുരുദേവക്ഷേത്രത്തില്‍ മഹാസമാധി പൂജയും സമാധി പൂജയും ,സമൂഹ പ്രാര്‍ത്ഥനയും ,ഉപവാസവും ,അന്നദാനവും നടന്നു.യൂണിയന്‍ സെക്രട്ടറി പി കെ പ്രസന്നന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രാര്‍ത്ഥനായോഗം യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം നിര്‍വ്വഹിച്ചു.യൂണിയന്‍ വൈസ് പ്രസിഡന്റ് എം കെ സുബ്രഹ്മണ്യന്‍ ,യോഗം ഡയറക്ടര്‍ യുധിമാസ്റ്റര്‍ ,യൂണിയന്‍ കൗണ്‍സിലര്‍മാര്‍ ,വി ആര്‍ പ്രഭാകരന്‍ ,സി എസ് ഷിജു ,ടി ബി ശിവദാസ് ,വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ മാലിനി പ്രേം കുമാര്‍ ,കണ്‍വീനര്‍ പി ആര്‍ രാജഗോപാല്‍ ,ഷിജില്‍ തവരണ്ടാട്ടില്‍ ,ബാബു നടുവളപ്പില്‍ ,ബാലചന്ദ്രന്‍ ചെറാക്കുളം ,പ്രകാശന്‍ ,ബിജു കൊറ്റിക്കല്‍ ,ലേബി ബാബു എന്നിവര്‍ പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here