ഇരിങ്ങാലക്കുട എസ്. എന്‍.പബ്ലിക് ലൈബ്രറി & റീഡിംഗ് റൂം ബാലവേദിയുടെ ആഭിമുഖ്യത്തില്‍ എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ 8,9 ക്ലാസ്സുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 പെണ്‍കുട്ടികള്‍ക്കായി LED നക്ഷത്ര നിര്‍മ്മാണ ശില്‍പ്പശാല നടത്തി. ബാലവേദി യൂണിറ്റും നെടുപുഴ വനിതാ പോളിടെക്‌നിക്കിലെ ഇലക്ട്രോണിക്‌സ് വിഭാഗവും ചേര്‍ന്നാണ് ഒരു ദിവസം നീണ്ടു നിന്ന ശില്പശാല സംഘടിപ്പിച്ചത്. പെണ്‍കുട്ടികളുടെ കരുത്ത് വികസിപ്പിക്കുകയും അവര്‍ക്ക് ഏതു തരത്തിലുള്ള തൊഴില്‍ മേഖലകളിലും തിളങ്ങുന്നതിനുള്ള ആത്മവിശ്വാസവും പ്രചോദനവും നല്‍കുകയായിരുന്നു പരിശീലനത്തിന്റെ ഉദ്ദേശ്യം. പബ്ലിക് ലൈബ്രറി ചെയര്‍മാന്‍ ഡോ.സി.കെ.രവി പരിപാടി ഉദ്ഘാടനം ചെയ്തു. നെടുപുഴ വനിതാ പോളിടെക്‌നിക് അദ്ധ്യാപകന്‍ ശ്രീ.ജയചന്ദ്രന്‍, ബാലവേദി കണ്‍വീനര്‍ ശ്രീമതി.കെ.മായ, ഹാദിയ.പി.എ, ഗൗരി.കെ.പവനന്‍ എന്നിവര്‍ സംസാരിച്ചു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here