ഇരിങ്ങാലക്കുട : പുതിയ പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായി ഇരിങ്ങാലക്കുടയില്‍ കെ.എസ്.സുബിത്ത്, ആളൂരില്‍ കെ.എസ്.സുശാന്ത്, കാട്ടൂരില്‍ ജയേഷ് ബാലന്‍ എന്നിവര്‍ ഉടന്‍ ചാര്‍ജ്ജെടുക്കും. ഇരിങ്ങാലക്കുട, കാട്ടൂര്‍ സ്റ്റേഷനുകളില്‍ എസ്.ഐ.ആയിരുന്ന കെ.എസ്.സുശാന്ത് മലപ്പുറം ജില്ലയിലെ കോട്ടക്കലില്‍ നിന്നുമാണ് ആളൂരിലെത്തുന്നത്. എരുമപ്പെട്ടി എസ്.ഐ.ആയിരുന്ന സുബിത്ത് പാലക്കാട് പുതുനഗരത്ത് നിന്നുമാണ് ഇരിങ്ങാലക്കുടയിലേക്ക് എത്തുന്നത്. ചാലക്കുടി, കൊരട്ടി, എസ്.ഐ ആയിരുന്ന മാപ്രാണം സ്വദേശി കൂടിയായ ജയേഷ് ബാലന്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്നുമാണ് കാട്ടൂരിലേക്ക് സ്ഥലംമാറിവരുന്നത്. ആളൂരിലേക്ക വരുന്ന കെ.എസ്.സുശാന്തും, ഇരിങ്ങാലക്കുടയിലേക്ക് വരുന്ന കെ.എസ്.സുബിത്തും സഹോദരങ്ങളാണെന്ന സവിശേഷതയും കൂടി ഉണ്ട്. ഇരിങ്ങാലക്കുട മണ്ഡലത്തിലെ മൂന്ന് സ്‌റ്റേഷനുകളിലും കരുത്തരായ എസ്.ഐ.മാര്‍ വരുന്നതോടെ ക്രമസമാധാനരംഗത്ത് പ്രതീഷകളാണ് ഇരിങ്ങാലക്കുടക്കാര്‍ക്കുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here