ശബ്ദമില്ലാത്തവരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഹ്രസ്വചിത്രത്തിന് വീണ്ടും അംഗീകാരം

94

 

ശബ്ദമില്ലാത്തവരുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഹ്രസ്വചിത്രത്തിന് വീണ്ടും അംഗീകാരം.കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന ഇരിങ്ങാലക്കുട സ്വദേശി മിജോ ജോസ് ആലപ്പാട്ട് നവംബര്‍ 9 ,10 തീയതികളില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ വച്ചുനടന്ന ഡെഫ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് വീഡിയോ എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ തുടര്‍ച്ചയായി ഒന്ന് ,രണ്ട്, മൂന്ന് സമ്മാനങ്ങളും 2017 ലും 2018 ലും ബെസ്‌ററ് ഡയറക്ടറായും 2015 ല്‍ ബെസ്‌ററ് വീഡിയോ എഡിറ്ററായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . ചിത്രങ്ങളില്‍ അഭിനയിച്ച അക്ഷയ് പി .ബി ,അഫ്‌സല്‍ യൂസഫ് ,ജസ്റ്റിന്‍ ജെയിംസ് ,സ്മൃതി അനില്‍ ,കുമാര്‍ ,ഫെമി മിജോ ,വിബിന്‍ വര്‍ഗീസ് ,ഷാലറ്റ് എ .വി,വിഷ്ണു എസ് ,നസ്‌റിന് സി ജെ ,കഷര്‍ പി എം ,ഹെന്‍ഡ്രി സണ്ണി ,അമൃത ശശീന്ദ്രന്‍ ,ബിബിന്‍ വില്‍സന്‍ എന്നിവര്‍ സംസാരശേഷിയില്ലാത്തവരും കേള്‍വികുറവുള്ളവരും ഈയര്‍ഫോണിന്റെ സഹായത്തോടെ മാത്രം കേള്‍ക്കാന്‍ സാധിക്കുന്നവരുമാണ് .എല്ലാ ചിത്രങ്ങളുടെയും തിരക്കഥ ,സംവിധാനം ,എഡിറ്റിങ്ങ് ,ഫോട്ടോഗ്രാഫി, എന്നിവ നിര്‍വഹിച്ച മിജോ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട്.

 

Advertisement