ഇരിങ്ങാലക്കുടയില്‍ എത്തുന്ന വനിതകള്‍ക്കായി ജില്ലാപഞ്ചായത്തിന്റെ ഷീ ലോഡ്ജ് ഒരുങ്ങുന്നു.

630

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ എത്തുന്ന സ്ത്രികള്‍ക്കിനി തങ്ങാനായി സുരക്ഷിത ഇടം ഒരുങ്ങുന്നു.ജില്ലാപഞ്ചായത്തിന്റെ പുതിയ പദ്ധതിയില്‍ സ്ത്രി സുരക്ഷയ്ക്ക് നല്‍കുന്ന പ്രഥമപരിഗണയായണ് ഇരിങ്ങാലക്കുടയില്‍ ഷീലോഡ്ജ് നിര്‍മ്മിക്കുന്നത്.പുതിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത മേരി തോമസിന്റെ ആദ്യത്തേ പ്രഖ്യാപനങ്ങളില്‍ ഒന്നായാണ് ഇരിങ്ങാലക്കുടയില്‍ ഷീലോഡ്ജ് നിര്‍മ്മിക്കുന്നതായി അറിയിച്ചത്.ചരിത്രപ്രസിദ്ധമായ കൂടല്‍മാണിക്യം ക്ഷേത്രദര്‍ശനത്തിനും മറ്റുംമായി എത്തുന്ന നിരവധി സ്ത്രികളാണ് ഇരിങ്ങാലക്കുടയില്‍ തനിച്ച് തങ്ങാന്‍ ഇടമില്ലാതെ വിഷമിക്കുന്നത്.ബസ് സ്റ്റാന്റിന് വടക്കുഭാഗത്തായി ജില്ലാപഞ്ചായത്തിന് അനുവദിച്ച് കിട്ടിയ ഒരേക്കല്‍ സ്ഥലത്താണ് ഷീലോഡ്ജ് നിര്‍മ്മിക്കുന്നത്.മൂന്ന് നിലകളിലായി നിര്‍മ്മിക്കാന്‍ ഉദ്യേശിക്കുന്ന കെട്ടിടത്തില്‍ താഴത്തേ നിലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ഷോംപ്പിങ്ങ് ക്ലോംപ്ലസും,ഇപ്പോള്‍ അവിടെ പ്രവര്‍ത്തിക്കുന്ന ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റൂഷനും സ്ഥലം മാറ്റിവെയ്ക്കുന്നുണ്ട്.2,3 നിലകളിലായാണ് ഷീലോഡ്ജ് പ്രവര്‍ത്തിക്കുക.

Advertisement