ഇരിങ്ങാലക്കുട : എസ് എല്‍ എല്‍ സി,പ്ലസ് ടു പരിക്ഷയില്‍ നൂറുശതമാനം വിജയം നേടിയ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ വിജയദിനാഘോഷം കലാമണ്ഡലം വൈസ്ചാന്‍സലര്‍ ഡോ.ടി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.എന്‍ സി എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പാള്‍ പി എന്‍ ഗോപകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.എസ് എന്‍ ഇ എസ് പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ ബാബു.സെക്രട്ടറി എ കെ ബിജോയ്,വൈസ് ചെയര്‍മാന്‍ എ എ ബാലന്‍,വൈസ് പ്രസിഡന്റ് പി കെ പ്രസന്നന്‍,ട്രഷറര്‍ എം വി ഗംഗാധരന്‍,ജോ.സെക്രട്ടറി കെ വി ജ്യോതിസ്,മനോജര്‍ എം എസ് വിശ്വനാഥന്‍,എം കെ അശോകന്‍ വൈസ് പ്രിന്‍സിപ്പാള്‍ നിഷാജിജോ,പി ടി എ പ്രസിഡന്റ് റീമ പ്രകാശ് എന്നിവര്‍ സംസാരിച്ചു.ചടങ്ങില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ത്ഥികളും ഗുരുവന്ദനവും നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here