ഇരിങ്ങാലക്കുട-പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാ ഭാരതി ചെമ്മണ്ടയില്‍ പണിയുന്ന രമണി ഗോപിയുടെ വീടിന്റെ കട്ടിള വെപ്പ് നാളെ രാവിലെ 9 മണിക്ക് നടക്കും.രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്ത സഹകാര്യ വാഹ് എം രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.പ്രളയക്കാലത്ത് നിരവധി സേവാ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്ന സേവാ ഭാരതി ഇപ്പോള്‍ 8 വീടിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്ത് കഴിഞ്ഞു.കൂടാതെ ഒരു തൊഴുത്തും നിര്‍മ്മിച്ചു നല്‍കി .എടതിരിഞ്ഞിയില്‍ മനോജിന്റെ വീടിന്റെ കല്ലിടല്‍ കഴിഞ്ഞ് വീട് പണി പുരോഗമിക്കുന്നു.കാട്ടൂരും പൂമംഗലത്തും റിപ്പറിംഗ് വര്‍ക്ക് നടത്താന്‍ പോകുന്നു.കാറളം കൈ നില പിഷാരം സൗജന്യമായി നല്‍കുന്ന 30 സെന്റ് സ്ഥലം സമൂഹത്തില്‍ ലഹരി കാര്‍ന്നു തിന്ന് സാമൂഹ്യ ജീവിതവും വ്യക്തി ജീവിതവും തകര്‍ത്തവരെ കൈ പിടിച്ചുയര്‍ത്തുന്നതിനായി ഒരു സേവാ കേന്ദ്രം ആരംഭിക്കുന്നു.ഭൂമിയുടെ രേഖകള്‍ ഏറ്റുവാങ്ങുന്ന ചടങ്ങ് ഫെബ്രുവരി 17 ഞായറാഴ്ച രാവിലെ 10.30 ന് കാറളം പരമേശ്വര ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടും.പരിപാടിയില്‍ മുഖ്യ പ്രഭാഷണം പ്രമുഖ സിനിമാ സംവിധായകന്‍ അലി അക്ബറും ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷും നിര്‍വ്വഹിക്കും .കൂടാതെ ആര്‍ എസ് എസ് സഹഖണ്ഡ് ചാലക് എ ആര്‍ പ്രവീണ്‍ മാസ്റ്റര്‍ ,സേവാഭാരതി സംസ്ഥാന സംഘടന പ്രസിഡന്റ് യു എന്‍ ഹരിദാസ് ,പഞ്ചായത്ത് മെമ്പര്‍മാരായ ഐ .ഡി ഫ്രാന്‍സിസ് മാസ്റ്റര്‍,സരിത വിനോദ് ,കെ വി വിനീഷ് കുമരഞ്ചിറ ഉപദേശക സെക്രട്ടറി പി ജി അനില്‍ കുമാര്‍ മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here