ഇരിങ്ങാലക്കുട ; നിലപാടുകളില്‍ വിശുദ്ധി പുലര്‍ത്തണമെന്നും ഐക്യത്തിന്റെ സന്ദേശമാണ് നാം മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതെന്നും രൂപതയുടെ നാനാവിധത്തിലുള്ള ഉന്നതിക്കായി ഒറ്റകെട്ടായി പ്രയത്‌നിക്കണമെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ രൂപതയുടെ പതിനഞ്ചാം പാസ്റ്റര്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മാര്‍ പോളീ കണ്ണൂക്കാടന്‍ രൂപതയുടെ 137 ഇടവകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും വൈദീക സന്യസ്ത പ്രതിനിധികളും മാനനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. റവ.ഡോ.ജോസ് ഇരിമ്പന്‍ ക്ലാസ്സ് നയിച്ചു. ഫ്രാന്‍സിസ്‌കന്‍ സന്യാസിനികളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിലേക്ക് മുഖ്യ വികാരി ജനറാള്‍ മോണ്‍ ആന്റോ തച്ചില്‍ സ്വാഗതം ആശംസിച്ചു. പുതിയ പാസ്റ്റല്‍ കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിഞ്ജയും ഇതോടൊപ്പം നടന്നു. ദീപക് ജോസഫ് ആട്ടോക്കാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ പാസ്റ്റല്‍ കൗണ്‍സില്‍ അംഗങ്ങളുടെ സത്യപ്രതിഞ്ജയും ഇതോടൊപ്പം നടന്നു. ദീപക് ജോസഫ് ആട്ടോക്കാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈദീകരുടെ ഭാഗത്തു നിന്നും ജനറല്‍ സെക്രട്ടറിയായി ഫാ.ജെയ്‌സണ്‍ കരിപ്പായിയും, അത്മായ സെക്രട്ടറിമാരായി ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. പൊതു ചര്‍ച്ചയ്ക്ക് ശേഷം ജനറല്‍ സെക്രട്ടറി ഫാ.ജോര്‍ജ് പാറേമാന്‍ നന്ദിപ്രകാശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here