ഇരിങ്ങാലക്കുട : സമീപകാലത്ത് ഫെയ്‌സ്ബുക്കില്‍ വൈറലായ സയന്‍സ് പേജിന്റെ ഉടമ ഇരിങ്ങാലക്കുട പുല്ലൂര്‍ സ്വദേശിയായ സരിത സുരേഷ് ആണ്. പുല്ലൂര്‍ കുവക്കാട്ടില്‍ സുരേഷ് ബാബുവിന്റേയും ലതികയുടേയും മകളാണ് സരിത. പ്ലസ്ടൂവരെ മാത്രമാണ് സരിത സയന്‍സ് പഠിച്ചിട്ടുള്ളത്. തുടര്‍ന്ന് ബിരുദത്തിന് കോമേഴ്‌സ് ആയിരുന്നു. തുടന്ന് വിദേശങ്ങളില്‍ ജോലി നോക്കുകയും തുടര്‍ന്ന് വിദ്യഭ്യാസത്തിനായി ഓസ്‌ട്രേലിയയില്‍ പോയെങ്കിലും അത് മുഴുമിപ്പിച്ചില്ല. സയന്‍സ് വിഷയത്തോട് താത്പര്യമുണ്ടായിരുന്നു. അതില്‍ ജ്യോതിശാസ്ത്രത്തോടാണ് കൂടുതല്‍ താത്പര്യം. ഇന്റര്‍നെറ്റില്‍ ജ്യോതിശാസ്ത്ര വിഷയങ്ങള്‍ തിരയുന്നതിനിടയിലാണ് അവയൊക്കെ ചേര്‍ത്ത് പേജ് എന്ന ആശയം ഉദിച്ചത്. വളരെ വേഗം തന്നെ പേജ് ഫെയ്‌സ്ബുക്കില്‍ വൈറാലായി. മലയാളികളെ കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, കാനഡ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും സയന്‍സ് പേജിന്റെ ഫോളോവേഴ്‌സാണ്. ആഗോളതാപനം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ വിഷയങ്ങളിലുള്ള തുടങ്ങിയ പോസ്റ്ററുകള്‍ക്ക് പിന്നാലെ ശക്തമായ ചര്‍ച്ചകളും നടക്കാറുണ്ട്. കുറഞ്ഞത് 1000 കമന്റുകളും, 2.5 ലക്ഷം ഷെയറുകളുമാണ് ഈ പേജിനുള്ളത്. പേജ് വൈറലായതോടെ സയന്‍സ് പേജ് ന്യൂസ് എന്ന വെബ്‌സൈറ്റും തുടങ്ങി. സരിതയുടെ ആശയങ്ങള്‍ക്കനുസരിച്ച് വെബ്‌സൈറ്റില്‍ എഴുതുന്നത് കൊറിയയില്‍ സ്ഥിര താമസക്കാരിയായ ഒരു ഇന്ത്യക്കാരിയാണ്. പ്രതിദിനം അഞ്ച് ലേഖനങ്ങള്‍ വരെ പേജില്‍ വരാറുണ്ട്. പേജിന് ലൈക്കും ഷെയറും കൂടുന്നതനുസരിച്ച് ഫെയ്‌സ് ബുക്ക് സരിതക്ക് പണം നല്‍കുന്നുണ്ട്. ചില മാസങ്ങളില്‍ ഒരു ലക്ഷത്തി അറുപതിനായിരം വരെ വരുമാനം ലഭിക്കാറുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here