ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് ബയോടെക്‌നോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശാസത്രപ്രദര്‍ശനം ബയോബ്ലിറ്റ്‌സ് 2018 കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ ഉദ്ഘാടനം ചെയ്തു.പ്രസ്തുത ശാസ്ത്രപ്രദര്‍ശനത്തില്‍ ജനറ്റിക്ക് എഞ്ചിനീയറിംഗ് ,ഫെര്‍മെന്റേഷന്‍ ടെക്‌നോളജി,എന്‍വയോണ്‍മെന്റല്‍ സയന്‍സ് ,ഇമ്മ്യൂണോളജി ,മൈക്രോബയോളജി ,പ്ലാന്റ് ടിഷൂകള്‍ച്ചര്‍ തുടങ്ങിയ വിവിധ പഠനശാഖകളെക്കുറിച്ചുള്ള സ്റ്റാളുകളും പരീക്ഷണങ്ങളും സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണ പ്രചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥിനികള്‍ വികസിപ്പിച്ചെടുത്ത വിവിധ ജൈവകീടനാശിനികളുടെയും ,ജൈവവളങ്ങളുടെയും പ്രദര്‍ശനവും വില്‍പ്പനയും ഇതോടൊപ്പം നടന്നു.വിവിധ കോളേജുകള്‍ നിന്നും സ്‌കൂളുകളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here