ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ മലയാളം ക്ലബ്ബ് പൈതൃകത്തിന്റെ ആഭിമുഖ്യത്തില്‍ ‘ദശപുഷ്പതാലം’ എന്ന പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ ദശപുഷ്പങ്ങളെ ഓരോന്നായി പരിചയപ്പെടുത്തുകയും അവയുടെ ഔഷധമൂല്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയും പിന്നീട് പുഷ്പം പ്രദര്‍ശനത്തിന് വെക്കുകയും ചെയ്യും. ഇതോടൊപ്പം വരും ദിവസങ്ങളില്‍ ഒരു ദിവസം ഒരു ഔഷധസസ്യം എന്ന പരിപാടിയും സംഘടിപ്പിക്കുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ ഔഷധസസ്യങ്ങളെക്കുറിച്ചും, അവയുടെ ഉപയോഗങ്ങളെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മരാക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാര്‍ത്ഥികളായ ആര്യഗോപകുമാര്‍, ഭദ്രവാര്യര്‍, അര്‍ച്ചിതചന്ദ്ര,ഗോപികകൃഷ്ണ, ദേവിക ടി.ആര്‍ എന്നിവര്‍ നേതൃത്വംനല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here