ഇരിങ്ങാലക്കുട-ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളില്‍ ഭാവനയും സാന്മാര്‍ഗ്ഗിക മൂല്യങ്ങളും വളര്‍ത്തുന്നതിന് വേണ്ടി ആരംഭിച്ച അമ്മ നിലാവ് എന്ന പരിപാടിയുടെ നൂറാം ദിവസാഘോഷം മുന്‍ എം പി യും സാഹിത്യക്കാരിയുമായ പ്രൊഫസര്‍ സാവിത്രി ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.ഇതോടൊപ്പം അമ്മ നിലാവിന്റെ ലോഗോ
പ്രകാശനവും ,ഫേസ്ബുക്ക് ഒഫീഷ്യല്‍ പേജ് ആരംഭിക്കുകയും ചെയ്തു.വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രക്ഷേപണം ചെയ്യുന്ന ഈ പരിപാടിയില്‍ ഗുണപാഠകഥകള്‍ ,കടങ്കഥകള്‍ മഹാഭാരത കഥകള്‍ ,ബൈബിള്‍ കഥകള്‍ എന്നിവയ്ക്ക് പുറമെ അമ്മമാരുടെ സ്‌നേഹത്തെക്കുറിച്ചും കരുതലിനെക്കുറിച്ചും കുട്ടികള്‍ തന്നെ നേരിട്ട് സംസാരിക്കുന്ന സ്‌നേഹപൂര്‍വ്വം അമ്മയ്ക്ക് എന്ന പരിപാടിയും ഉള്‍പ്പെടുന്നുണ്ട് .മഹാഭാരത കഥയുടെയും ,ബൈബിള്‍ കഥയുടെയും സാരാംശം കുട്ടികളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുക എന്ന ദൗത്യം കൂടി അമ്മ നിലാവ് ലക്ഷ്യമിടുന്നുണ്ട് .എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ ,പ്രിന്‍സിപ്പല്‍ പി എന്‍ ഗോപകുമാര്‍ ,മാനേജര്‍ ഡോ.എം എസ് വിശ്വനാഥന്‍,സ്റ്റാഫ് സെക്രട്ടറി നിഷാ കുമാരി ,അമ്മ നിലാവിന്റെ കോ-ഓഡിനേറ്റര്‍മാരായ ഷൈനി പ്രദീപ് ,ശ്രീ പ്രിയ ,പി എം അച്യുത് കൃഷ്ണ എന്നിവര്‍ സംസാരിച്ചു.ആദിവിനായക് നാടന്‍ പാട്ടവതരിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here