ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ 25-ാമത് സ്‌കൂള്‍ വാര്‍ഷികവും രക്ഷാകര്‍ത്തൃദിനവും കേരള സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ഇന്ദിരരാജന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഇ.എസ്. ചെയര്‍മാന്‍ കെ.ആര്‍.നാരായണന്‍ അദ്ധ്യക്ഷതവഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പി.എന്‍.ഗോപകുമാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുജ സജീവ്കുമാര്‍, എസ്.എം.എസി. ചെയര്‍മാന്‍ അഡ്വ.കെ.ആര്‍.അച്യുതന്‍, എസ്.എന്‍.ഇ.എസ്. വൈസ്.ചെയര്‍മാന്‍ എ.എ.ബാലന്‍, പ്രസിഡന്റ് കെ.കെ.കൃഷ്ണനന്ദബാബു, സെക്രട്ടറി എ.കെ.ബിജോയ്, ട്രഷറര്‍ എം.വി.ഗംഗാധരന്‍, വൈസ്.പ്രസിഡന്റ് പി.കെ.പ്രസന്നന്‍. ജോ.സെക്രട്ടറി ജോതിഷ് കെ.യു., മാനേജര്‍ ഡോ. എം.എസ്.വിശ്വനാഥന്‍, എം.കെ.അശോകന്‍, പി.ടി.എ.പ്രസിഡന്റ് റിമ പ്രകാശ്, മാതൃസമിതി പ്രസിഡന്റ് ഷീജകണ്ണന്‍, കെ.ജി.ഹെഡ്മിസ്ട്രസ്സ് രമ ഗോപാലകൃ്ണന്‍, വൈസ് പ്രന്‍സിപ്പല്‍ നിഷ ജിജോ, സ്‌കൂള്‍ ലീഡര്‍ അഞ്ജു ഗോപിനാഥ്, എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ അധ്യയനവര്‍ഷം വിവിധ മേഖലകളില്‍ വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് മാനേജ്മെന്റിന്റെ വക ഉപഹാരങ്ങള്‍ നല്‍കി. പതിനഞ്ച് വര്‍ഷത്തോളം സേവനമനുഷ്ഠിച്ച അധ്യാപ- അനധ്യാപകരെ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.

 

LEAVE A REPLY

Please enter your comment!
Please enter your name here