ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വായനവാരത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ പ്രതാപ് സിങ്ങ് നിര്‍വ്വഹിച്ചു. പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനപ്പുറത്ത് വായനയ്ക്കായി സമയം കണ്ടെത്തണമെന്നും വായനദിനത്തില്‍ മാത്രം വായനയെ ഒതുക്കാതെ നിരന്തരം വായിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. എസ്.എന്‍.ഇ.എസ്. ചെയര്‍മാന്‍ കെ.ആര്‍.നാരായണന്‍, സെക്രട്ടറി എ. കെ.ബിജോയ്, എം.കെ.അശോകന്‍, മാനേജര്‍ ഡോ.ടി.കെ.ഉണ്ണികൃഷ്ണന്‍ പ്രിന്‍സിപ്പല്‍ പി.എന്‍.ഗോപകുമാര്‍, വൈസ്.പ്രിന്‍സിപ്പല്‍ നിഷാ ജിജോ, പി.ടി.എ.പ്രസിഡന്റ് റിമ പ്രകാശ് കണ്‍വീനര്‍ വി.ആര്‍.കബനി എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here