ഇരിങ്ങാലക്കുട-ഇന്ത്യന്‍ ചരിത്ര സ്മാരകങ്ങള്‍ ഉള്‍പ്പടെ ദേശീയ ചരിത്രമുറങ്ങുന്ന ഭൂപ്രദേശങ്ങളുടെതടക്കം പേരും പാരമ്പര്യവും മാറ്റാന്‍ ശ്രമിക്കുകയും ഒരു പ്രത്യേക മതവിഭാഗത്തിന്റേതാണ് ഇന്ത്യയെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ ദുഷ്ടലാക്ക് തിരിച്ചറിയാനും ,ചെറുത്ത് തോല്‍പ്പിക്കാനും ഇന്ത്യന്‍ സംസ്‌ക്കാരത്തിന് ബാദ്ധ്യതയുണ്ടെന്നും കെ യു അരുണന്‍ എം എല്‍ എ അഭിപ്രായപ്പെട്ടു.താജ്മഹല്‍ പോലുള്ള ചരിത്രസ്മാരകത്തിന്റെ പൈതൃകം അവകാശപ്പെടുന്ന പുതിയ അവകാശവാദങ്ങളെക്കുറിച്ചും കെ യു അരുണന്‍ വിശദീകരിച്ചു.ദേശീയ മാനവികത ബഹുസ്വരത എന്നീ ആശയങ്ങള്‍ ഉയര്‍ത്തി യുവകലാസാഹിതി സംസ്ഥാന കമ്മിറ്റിയുടെ നടത്തുന്ന സാംസ്‌ക്കാരിക യാത്രയക്ക് യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി കെ സുധീഷ് അദ്ധ്യക്ഷത വഹിച്ചു.തൊട്ട് കൂടായ്മയുടെയും തീണ്ടി ക്കൂടായ്മയുടെയും ,അയിത്താചാരവും ഇന്ത്യയില്‍ പണ്ട് മുതല്‍ തന്നെ നിരോധിക്കപ്പെട്ടതാണെന്നും ,ശബരിമലയില്‍ അയിത്തവുമായി ബന്ധപ്പെട്ട ദുരാചാരം നടമാടുന്നു എന്ന വസ്തുത ചൂണ്ടിക്കാണിച്ചത് കമ്മ്യൂണിസ്റ്റ്ക്കാരല്ലെന്നും ,പരമോന്നത നീതി പീഠം വസ്തുതകള്‍ തലനാരിഴയ്ക്ക് കീറി പരിശോധിച്ച് വാദപ്രതിവാതങ്ങള്‍ക്ക് ശേഷം പ്രഖ്യാപിച്ച ലിംഗനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്ത്രീ പ്രവേശന വിധി നടപ്പാക്കുക മാത്രമാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തതെന്ന വസ്തുത ഉദാഹരണസഹിതം വിശദീകരിച്ച് കൊണ്ട് സംസ്ഥാന യാത്രയുടെ കോര്‍ഡിനേറ്റര്‍ ഗീതാ നസീര്‍ സംസാരിച്ചു.നവോത്ഥാന പോരാട്ട വീഥികളില്‍ സമൂഹത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ മഹത് വ്യക്തിത്വങ്ങളായ പ്രൊഫ.മീനാക്ഷി തമ്പാനെയും ,കെ വി രാമനാഥന്‍ മാസ്റ്ററെയും ,മാമ്പുഴ കുമാരനെയും ,യാത്ര അംഗങ്ങള്‍ ആദരിച്ചു.യാത്രയുടെ വൈസ് ക്യാപ്റ്റനും യുവകലാസാഹിതി സംസ്ഥാന സെക്രട്ടറിയുമായ ഇ എം സതീശന്‍ സി പി ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ഡയറക്ടര്‍ ടി യു ജോണ്‍സണ്‍,ഷീല ,സി പി ഐ മണ്ഡലം സെക്രട്ടറി പി മണി,കെ ശ്രീകുമാര്‍ ,വി എസ് വസന്തന്‍ ,കെ കൃഷ്ണാനന്ദ ബാബു,അഡ്വ.രാജേഷ് തമ്പാന്‍ ,എന്‍ കെ ഉദയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.ഇരിങ്ങാലക്കുട ആല്‍ത്തറക്കല്‍ യാത്രയെ സ്വീകരിക്കാന്‍ നാടന്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടികളോടെ സ്വീകരണ കേന്ദ്രമായ ടൗണ്‍ ഹാള്‍ അങ്കണത്തിലേക്ക് ആനയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here