ഇരിങ്ങാലക്കുട-മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ സ്ഥലത്ത് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മറ്റത്തൂര്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 35 സെന്റ് സ്ഥലത്ത് ജൂലൈ മാസം വെച്ചു പിടിപ്പിച്ച കുറുന്തോട്ടിയുടെ വിളവെടുപ്പ് എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം സി അജിത് സ്വാഗതമാശംസിക്കുകയും മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ,ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ എസ് ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.മേല്‍ സംഘം സെക്രട്ടറി കെ പി പ്രശാന്ത് പദ്ധതി വിശദീകരണം നടത്തുകയും പുല്ലൂര്‍ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ആശംസയര്‍പ്പിക്കുകയും ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ മോഹന്‍ മോന്‍ പി ജോസഫ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.വിളവെടുപ്പു വരെയുള്ള കാലയളവില്‍ സഹകരണവകുപ്പ് ഉദ്യോഗസ്ഥര്‍ കള നീക്കം ചെയ്തും നനച്ചും ഔഷധ സസ്യ പരിപാലനം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here