കോണത്തുകുന്ന്: സംഘപരിവാര്‍ താത്പര്യമുള്ള വക്കീലന്മാര്‍ നേടിയെടുത്ത കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ വ്യഗ്രത കാണിക്കുന്നത് ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ ബാലചന്ദ്രന്‍ വടക്കേടത്ത് പറഞ്ഞു. വിശ്വാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ഐക്യദാര്‍ഢ്യ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന്റെയും സി.പി.എമ്മിന്റെയും ലക്ഷ്യം പ്രശ്‌നം തെരുവിലേക്ക് വലിച്ചിഴക്കലാണ്.ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആചാരത്തിന്റെ ഭാഗത്ത് നില്‍ക്കാനേ സാധിക്കൂ. ബ്രഹ്മണിക്കല്‍ കമ്മ്യൂണിസം കേരളത്തില്‍ വ്യാപകമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കാന്‍ എല്ലാ മതേതര വിശ്വാസികളും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. കെ.ഐ.നജീബ്, എ.കെ.ശിവരാമന്‍, ഈ.വി.സജീവ്, അനില്‍ മാന്തുരുത്തി, ധര്‍മ്മജന്‍ വില്ലാടത്ത്, മുഹമ്മദ് കായംകുളം, മോഹന്‍, റാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here