ഇരിങ്ങാലക്കുട : ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ വിവിധ ഹൈന്ദവസംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ആയിരങ്ങള്‍ റോഡുപരോധിച്ചു. ഇരിങ്ങാലക്കുട ഠാണാ ജംഗ്ഷനിലാണ് റോഡുപരോധിച്ചത്. ഹിന്ദുഐക്യവേദി ജില്ല പ്രസിഡണ്ട് ബാലന്‍ പണിക്കശ്ശേരി ഉപരോധസമരം ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന്‍ മുഖ്യപ്രഭാഷണം നടത്തി. ശബരിമല കര്‍മ്മസമിതി ചെയര്‍മാന്‍ സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. വി.സായിറാം, വി.ബാബു, അഭിലാഷ് കണ്ടാരംതറ എന്നിവര്‍ സംസാരിച്ചു. റോഡുപരോധത്തിന് മുന്നോടിയായി നൂറുകണക്കിന് സ്ത്രീകളടക്കം ആയിരങ്ങള്‍ പങ്കെടുത്ത നാമജപഘോഷയാത്രയും ഉണ്ടായിരുന്നു. ശ്രീകൂടല്‍മാണിക്യം ക്ഷേത്രനടയില്‍ ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് പി.കെ.പ്രതാപവര്‍മ്മരാജ നാമജപഘോഷയാത്ര ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി ഭാരവാഹികളായ ഇ.കെ.കേശവന്‍, വി.മുരളീധരന്‍, യു.കെ.ശിവജി, എ.പി.ഗംഗാധരന്‍, കെ.ഉണ്ണികൃഷ്ണന്‍, ടി.എസ്.സുനില്‍കുമാര്‍, വി.ആര്‍.മധു, ജില്ല സഹകാര്യവാഹ് ഇ.പി.ഉണ്ണികൃഷ്ണന്‍, ഖണ്ഡ്കാര്യവാഹ് സുനില്‍കുമാര്‍, കൃപേഷ് ചെമ്മണ്ട എന്നിവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here