ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവക കത്തീഡ്രല്‍ ആയതിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് പണിത കാരുണ്യ ഭവനങ്ങളുടെ രണ്ടാം ഘട്ടത്തിന്റെ തോക്കോല്‍ ദാനവും, റൂബി ജൂബിലി സമാപനവും ഒക്‌ടോബര്‍ 31-ാം തിയതി ബുധനാഴ്ച്ച വൈകീട്ട് 7.00 മണിക്ക് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ വച്ച് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിക്കും. കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ കൈക്കാരന്‍മാരായ ശ്രീ. ജോണി പൊഴോലിപറമ്പില്‍, ശ്രീ. ആന്റു ആലേങ്ങാടന്‍, ശ്രീ. ജെയ്‌സന്‍ കരപരമ്പില്‍, അഡ്വ. വി.സി. വര്‍ഗ്ഗീസ്, റൂബി ജൂബിലി കണ്‍വീനര്‍ ശ്രീ. ഒ. എസ്. ടോമി എന്നിവര്‍ പ്രസംഗിക്കുന്നു. പ്രസ്തുത സമ്മേളനത്തില്‍ വച്ച് റൂബി ജൂബിലിയോടനുബന്ധിച്ച് നടന്ന മല്‍സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. കാരുണ്യഭവന നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ടത്തിലെ 20 വീടുകളിലെ 4 വീടുകളാണ് കുഴിക്കാട്ടുകോണത്ത് നല്‍കുന്നത്. രാവിലെ 10.30 ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ വെഞ്ചിരിപ്പ് കര്‍മ്മം നിര്‍വ്വഹിക്കും. കാരുണ്യഭവനങ്ങളുടെ ആദ്യ ഘട്ടത്തില്‍ 20 കാരുണ്യഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നു.വര്‍ഗ്ഗീസ് പുതുക്കാടന്‍ എന്ന വ്യക്തി പള്ളിക്ക് ദാനമായി നല്‍കിയ സ്ഥലത്താണ് കാരുണ്യഭവനങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here