ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഏര്‍പ്പെടുത്തിയ വൊക്കേഷണല്‍ എക്സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആതുരസേവനത്തെ പ്രവര്‍ത്തനത്തിന് തിരുവനന്തപുരം ആര്‍.സി.സി.യിലെ ക്യാന്‍സര്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.ആര്‍. രാജീവും മാധ്യമരംഗത്തെ പ്രവര്‍ത്തനത്തിന് മനോരമ ന്യൂസ് സീനിയര്‍ കറസ്പോണ്ടന്റ് നിഖില്‍ ഡേവിസും അവാര്‍ഡിന് അര്‍ഹരായി. ക്യാന്‍സര്‍ എന്ന രോഗത്തെ ഭയാശങ്കകളില്ലാതെ നേരിടാന്‍ നടത്തിയ ബോധവത്കരണ ശ്രമങ്ങളാണ് ഡോ. രാജീവിനെ അവാര്‍ഡിനര്‍ഹമാക്കിയത്. മികവുറ്റ രീതിയില്‍ അന്വേഷണാത്മക റിപ്പോര്‍ട്ടിങ്ങ് നടത്തി വരുന്നതാണ് നിഖില്‍ ഡേവിസിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. 30ന് ഇരിങ്ങാലക്കുട റോട്ടറി ഭവനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ റോട്ടറി ഡിസ്ട്രിക്ട് മുന്‍ ഗവര്‍ണര്‍ വേണുഗോപാലമേനോന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here