ഇരിങ്ങാലക്കുട :കാട്ടൂര്‍ റോഡില്‍ റസ്റ്റ് ഹൗസിനു സമീപം ശാന്തി നഗറിലാണ് മാലിന്യം നിക്ഷേപിച്ചവരെ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സുരേഷിന്റെ സഹായത്തോടെ പിടികൂടി നഗരസഭ ആരോഗ്യ വിഭാഗം പിഴയടപ്പിച്ചു. വാര്‍ഡ് കൗണ്‍സിലറുടെ വീടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിനു മുന്നിലെ റോഡരികിലാണ് മാലിന്യം നിക്ഷേപിച്ചത്. പരിശോധനയില്‍ ഇതില്‍ നിന്നും ഒരു ഐഡിന്റിറ്റി കാര്‍ഡ് ലഭിക്കുകയും വാര്‍ഡ് കൗണ്‍സിലര്‍ നഗരസഭാ ആരോഗ്യ വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇവര്‍ ഐ.ഡി.കാര്‍ഡിലുള്ള വിലാസത്തില്‍ അന്വേഷിച്ചു വീട്ടുകാരെ കണ്ടുപിടിക്കുകയും പിഴ ചുമത്തുകയും ചെയ്തു. ഈ മേഖലയില്‍ മാലിന്യ നിക്ഷേപം കൂടി വരികയാണ്. കൂടല്‍മാണിക്യ ക്ഷേത്രപരിസരത്തും വഴിയികളിലും മാലിന്യനിക്ഷേപം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. പല റസിഡന്റ് അസ്സോസിയേഷനുകളും തങ്ങളുടെ അതിര്‍ത്തിയില്‍ മാലിന്യ നിക്ഷേപം കണ്ടു പിടിക്കാനായി ക്യാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് ഇതില്ലാത്ത മേഖലകളിലാണ് ഇപ്പോള്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here