ഇരിങ്ങാലക്കുട-നഗരസഭയുടെ കൗണ്‍സില്‍ യോഗത്തില്‍ റോഡുകളുടെ പുനര്‍നിര്‍മ്മാണത്തെ ചൊല്ലി തര്‍ക്കം .പുനര്‍നിര്‍മ്മാണ ലിസ്റ്റുകളില്‍ പ്രതിപക്ഷ വാര്‍ഡുകള്‍ ഒഴിവാക്കി ലിസ്റ്റിട്ടെന്ന് എല്‍. ഡി .എഫ് കൗണ്‍സിലര്‍മാരായ സി .സി ഷിബിന്‍,പി .വി ശിവകുമാര്‍ ആരോപിച്ചു.എന്നാല്‍ യാതൊരു വിധത്തിലുള്ള വിവേചനവും ലിസ്റ്റ് തയ്യാറാക്കിയതില്‍ കാണിച്ചിട്ടില്ലെന്ന് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ് പറഞ്ഞു.എന്നാല്‍ തയ്യാറാക്കിയ ലിസ്റ്റിന് കൗണ്‍സില്‍ അംഗീകാരം ലഭിച്ചതാണെന്നും പുനപരിശോധന സാധ്യമല്ലെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു.തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്നും പൊതുമരാമത്ത് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വിശദീകരണം നല്‍കണമെന്നും യു .ഡി .എഫ് കൗണ്‍സിലര്‍ വി .സി വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു.ബസ്സ് സ്റ്റാന്റ് സിവില്‍സ്റ്റേഷന്‍ റോഡ് നിര്‍മ്മാണത്തിന് മുന്നോടിയായി സണ്ണിസില്‍ക്ക്‌സ് ,ഷോപ്പിംഗ് മാള്‍ എന്നീ കെട്ടിടങ്ങളുടെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്‌തെന്നും ഇരുവശങ്ങളിലും കാനനിര്‍മ്മിച്ച് നിര്‍മ്മാണം ആരംഭിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here