ഇരിങ്ങാലക്കുട : യാത്രക്കാര്‍ക്ക് കെണിയൊരുക്കി റോഡില്‍ വീണ്ടും കുഴിയെടുക്കല്‍.തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ഇരിങ്ങാലക്കുട മുതല്‍ കരുവന്നൂര്‍ വരെയുള്ള ഭാഗത്ത് രാത്രിയുടെ മറവിലാണ് വ്യാപകമായി മള്‍ട്ടിനാഷ്ണല്‍ കമ്പനികളുടെ ഫെബര്‍ ഓപ്റ്റിക്കല്‍ കേബിള്‍ വലിക്കുന്നതിനായി കുഴിയെടുക്കുന്നത്.നൂറ് മീറ്റര്‍ വ്യത്യാസത്തില്‍ 10 അടിയോളം താഴ്ച്ചയിലാണ് കുഴിയെടുക്കുന്നത്.പിന്നിട് അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് കുഴികള്‍ക്കിടയില്‍ തുരങ്കമാതൃകയില്‍ ഹോള്‍ നിര്‍മ്മിച്ച് കേബിള്‍ വലിക്കുകയാണ്.റോഡിലേയ്ക്ക് കയറിയാണ് പലയിടങ്ങളിലും കുഴികള്‍ നിര്‍മ്മിക്കുന്നത്.രാത്രിയില്‍ കുഴിയെടുക്കല്‍ നടക്കുമ്പോഴും വേണ്ടത്ര അപകട സൂചനകള്‍ ഇല്ലാത്തതും യാത്രക്കാര്‍ക്ക് കെണിയാവുകയാണ്.കുഴികള്‍ മുടിയിരിക്കുന്നതും വേണ്ടത്ര സുരക്ഷയില്ലാത്തതും ഇരുചക്രവാഹനങ്ങള്‍ക്കടക്കം ഭീഷണിയായവുകയാണ്.സൈക്കിള്‍ യാത്രക്കാരടകം നിരവധി പേരാണ് കുഴികളില്‍ വീണ് അപകടത്തില്‍പെടുന്നത്.റോഡ് വെട്ടിപൊളിച്ച് നിര്‍മ്മിച്ച കുഴികള്‍ മണ്ണ് മാത്രം ഇട്ട് മൂടിയാണ് ഇവര്‍ പോകുന്നത് ഇത് പിന്നീട് വന്‍ ഗര്‍ത്തങ്ങളായി മാറുകയാണ് പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here