ഇരിങ്ങാലക്കുട: കുണ്ടുകുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിക്കിടക്കുന്ന കണ്‌ഠേശ്വരം കൊതുമ്പ് ചിററോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കൊരുമ്പിശ്ശേരി റെസിഡന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.മഴതുടങ്ങിയതിന് ശേഷം ഒട്ടേറെ ഇരുചക്രവാഹനങ്ങള്‍ തെന്നിവീണ് അപകടം ഉണ്ടായിട്ടുണ്ട്. നഗരസഭാ പരിധിയില്‍പെട്ട റോഡുകളുടെ അറ്റകുറ്റ പണികള്‍ നടത്തിയെങ്കിലും 21-ാം വാര്‍ഡില്‍ മാത്രം യാതൊരു വിധ പണികളും നടത്തിയിട്ടില്ല. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം.രാംദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി പോളി മാന്ത്ര, രാജീവ് മുല്ലപ്പിള്ളി, എ.സി.സുരേഷ്, കാക്കര സുകുമാരന്‍ നായര്‍, രമാഭായ് രാംദാസ്, ഗിരിജാ ഗോകുല്‍നാഥ്, വനജ രാമചന്ദ്രന്‍, ബിന്ദു ജിനന്‍, രേഷ്മ രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here