ഇരിങ്ങാലക്കുട :പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബി.ആര്‍.സിയില്‍ വച്ച് നടന്നു . സമഗ്രശിക്ഷാ കേരളയുടെ തൃശൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.സുഗതകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ.ഉദയപ്രകാശ് പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ എ. മനോരമ ആശംസകള്‍ അര്‍പ്പിച്ചു. ഇരിങ്ങാലക്കുട ബി.ആര്‍.സി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ എന്‍.എസ് സുരേഷ്ബാബു സ്വാഗതവും കൊടകര ബി.ആര്‍.സി പ്രൊജക്ട് കോര്‍ഡിനേറ്റര്‍ നന്ദകുമാര്‍.കെ നന്ദിയും പറഞ്ഞു. ചാലക്കുടി, ഇരിങ്ങാലക്കുട, മാള വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള അധ്യാപകരും ബി.ആര്‍.സി അംഗങ്ങളുമാണ് പരിശീലനത്തില്‍ പങ്കാളികളായത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന രക്ഷാകര്‍തൃപരിശീലനത്തിന് അധ്യാപകര്‍ നേതൃത്വം നല്‍കും.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here