ഇരിങ്ങാലക്കുട> രാജ്യത്തെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളില്‍ നിന്ന് രക്ഷിക്കുന്നതിന് ലോകസഭാ തെരഞ്ഞെടുപ്പില്‍ മാനവികതയ്ക്കും മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടി പോരാടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് എസ്എഫ്‌ഐ 45 ാം ജില്ലാ സമ്മേളനം ആവശ്യപെട്ടു. രാവിലെ സ.അഭിമന്യൂ നഗറില്‍ (ടൗണ്‍ഹാള്‍) ജില്ലാ പ്രസിഡന്റ് ജാസിര്‍ ഇക്ബാല്‍ പതാക ഉയര്‍ത്തി.ഹസന്‍ മുബാരക് രക്തസാക്ഷി പ്രമേയവും റെജില ജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.കേരള സര്‍വ്വകലാശാല അധ്യാപകന്‍ ഡോ എ എം സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.ജാസിര്‍ ഇക്ബാല്‍ അധ്യക്ഷനായി.സംഘാടക സമിതി ചെയര്‍മാന്‍ ഉല്ലാസ്‌കളക്കാട്ട് സ്വാഗതം പറഞ്ഞു.ജില്ലാ സെക്രട്ടറി സിഎസ് സംഗീത് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്ഥാന ജോയിന്റ് സെക്രട്ടറി ശരത്പ്രസാദ് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.രക്തസാക്ഷികള്‍ സ.ഇകെ ബാലന്റെ അമ്മ ഗംഗയും ആര്‍കെ കൊച്ചനിയന്റെ അമ്മ അമ്മിണിഅമ്മയും സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തു.മുദ്രാവാക്യം മുഴക്കി ആവേശപൂര്‍വ്വം പ്രതിനിധികള്‍ ഇരുവരെയും വരവേറ്റു.
ജാസിര്‍ ഇക്ബാല്‍ ,നന്ദന, ശില്‍പ അശോകന്‍,സിദ്ദിഖ്, സരിത എന്നി വരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്.മറ്റ് കമ്മിറ്റികള്‍ മിനിറ്റ്‌സ്- സോന കെ കരീം(കണ്‍വീനര്‍) സച്ചിന്‍ പ്രകാശ്,ഇന്‍സാഫ്, ജിനു, കെബിഅമല്‍പ്രമേയം-കെഎസ് ധീരജ് (കണ്‍വീനര്‍) ധനുഷ്, ജാബിര്‍,ജിഷ്ണുദേവ്, മേഘന,അമല്‍റാം, റജിസ്‌ട്രേഷന്‍- നിധിന്‍ പുല്ലന്‍(കണ്‍വീനര്‍) മീര നൗറിന്‍,ആറ വിഷ്ണു,അനൂപ് മോഹന്‍,ക്രഡന്‍ഷ്യല്‍- മിഥുന്‍ കൃഷ്ണന്‍(കണ്‍വീനര്‍) സിഎച്ച് അജ്മല്‍,സന്ദീപ്,പിആറ അഭിഷേക്,സിഎം മനീഷ്, അജയ് മോഹന്‍,എംഎം ഫഹദ്
തൃശൂര്‍ ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യൂ തോമസ്,ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പിബി അനൂപ് എന്നിവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.സമ്മേളനം ഇന്ന് വ്യാഴാഴ്ച സമാപിക്കും
കോളേജ് കാമ്പസുകള്‍ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് സമ്മേളനം ആവശ്യപെട്ടു. കൈവരിയോടുകുടിയ റാമ്പുകള്‍, ബ്രെയിലി ലിപി ലൈബ്രറി, ഓഡിയോ ശെലബ്രറി, അംഗപരിമിത ശൗചാലയങ്ങള്‍, ആവശ്യമായിടങ്ങളില്‍ ലിഫ്റ്റ് സൗകര്യവും ഏര്‍പെടുത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here