ഇരിങ്ങാലക്കുട- തേലപ്പിള്ളി സെന്ററില്‍ സ്ഥാപിച്ചിരുന്ന ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥി രാജാജി മാത്യു തോമസിന്റെ കൂറ്റന്‍ കട്ടൗട്ടും വോട്ടഭ്യര്‍ത്ഥിക്കുന്ന അരിവാള്‍ ധാന്യക്കതിര്‍ അടയാളത്തോടുകൂടിയ ബോര്‍ഡ് കുത്തിക്കീറിയും തല്ലിപ്പൊളിച്ചും നിരത്തിലെറിഞ്ഞു നശിപ്പിച്ചു.ഇന്നലെ രാത്രിയില്‍ ചെയ്തതാകാം എന്ന് സംശയിക്കപ്പെടുന്നു. കേരളപുലയ മഹാസഭയുടെ സ്ഥാപകനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാവുമായിരുന്ന ചാത്തന്‍മാസ്റ്ററുടെ ചരമദിനാചരണത്തോടനുബന്ധിച്ച് സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി തിരിച്ചുപോകുന്ന ഇടതുപക്ഷമുന്നണി നേതാക്കളായ കെ പി രാജേന്ദ്രന്‍ , ഉല്ലാസ് കളക്കാട്ട് ,കെ ശ്രീകുമാര്‍ , ടി കെ സുധീഷ് , പി മണി , എന്‍ കെ ഉദയപ്രകാശ് , അല്‍ഫോന്‍സാ തോമസ് ,കെ കെ കൃഷ്ണകുമാര്‍ ,എം സി രമണന്‍ എന്നിവര്‍ വാര്‍ത്തയറിഞ്ഞയുടന്‍ സ്ഥലം സന്ദര്‍ശിച്ച് പോലീസിന്റെയും ഇലക്ഷന്‍ കമ്മീഷന്റെയും ശ്രദ്ധ വേണ്ട പോലെ വേണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു

 

LEAVE A REPLY

Please enter your comment!
Please enter your name here