കരൂപ്പടന്ന: മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും എക്കണോമിക് സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ തൃശൂര്‍ ഗവ. കോളേജിലെ എക്കണോമിക്‌സ് വിഭാഗം മേധാവി വി.എച്ച്.റഫീഖിനെയും ഭാര്യയും തൃശൂര്‍ ഗവ.കോളേജിലെ എക്കണോമിക്‌സ് വിഭാഗം അസി.പ്രൊഫസറുമായ ഡോ. സാജിതബീവിയെയും വലിയ വീട്ടില്‍ കുടുംബ കൂട്ടായ്മ ആദരിച്ചു.കരൂപ്പടന്ന പെഴുംകാട് ചീപ്പുചിറയില്‍ നടന്ന ചടങ്ങില്‍ കാദിര്‍കുട്ടി മാരേക്കാട് അധ്യക്ഷത വഹിച്ചു.
വി.എം.യൂസഫ് ഉപഹാരം നല്‍കി. വി.എം.ഹംസ, ഖാദര്‍ പട്ടേപ്പാടം, പി.എം.എ.ജബ്ബാര്‍ മൗലവി, വി.വി.അസീസ്, സി.ബി.ഷക്കീല, വി.എം.ഉമ്മര്‍ ഫാറൂഖ്, വി.എ.സഗീര്‍, വി.എം.റഊഫ് എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here