ഇരിങ്ങാലക്കുട: പാഠപുസ്തകങ്ങളിലും സാഹിത്യ രചനകളിലും വര്‍ണ്ണിക്കുന്ന പുഴകളുടെ മനോഹാരിത അന്യമായികൊണ്ടിരിക്കുന്നതാണ് നാം നേരിടുന്ന ദുരവസ്ഥയെന്ന് പ്രശസ്തസാഹിത്യക്കാരന്‍ അശോകന്‍ ചെരുവില്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി കാട്ടൂര്‍ മുനയം ബണ്ടുകടവില്‍ നടന്ന പുഴയോര സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അശോകന്‍ ചെരുവില്‍ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ബക്കര്‍മേത്തല, ഫാ.ജോണ്‍ പാലിയേക്കര എന്നിവരുടെ നേതൃത്വത്തില്‍ മത്സ്യകുഞ്ഞുങ്ങളെ പുഴയില്‍ നിക്ഷേപിച്ചുകൊണ്ട് പുഴയോരസംഗമം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനയോഗത്തില്‍ കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയഗിരി, കൗണ്‍സിലര്‍മാരായ രമേഷ് വാരിയര്‍, മനോജ് വലിയപ്പറമ്പില്‍, സ്റ്റാന്‍ലി പി ആര്‍, എ സി സുരേഷ് തുടങ്ങിയവര്‍ സന്നിഹിതരായി. ചടങ്ങില്‍ വച്ചു പുഴയുടെ മക്കളെ ആദരിച്ചു. സിമിത ലിനിയുടെ നേതൃത്വത്തില്‍ പുഴ പ്രശ്നോത്തരിയും നടന്നു. കവിയരങ്ങില്‍ ബാബു കോടശ്ശേരി, രാധാകൃഷ്ണന്‍ വെട്ടത്ത്, അരുണ്‍ ഗാന്ധിഗ്രാം, രാജേഷ് തെക്കിനിയേടത്ത്,രാധിക സനോജ്്, റെജില ഷെറിന്‍, റഷീദ് കാറളം, ഉണ്ണികൃഷ്ണന്‍ കിഴുത്താനി, കാട്ടൂര്‍ രാമചന്ദ്രന്‍, സിമിത കെ എസ് , കൃഷ്ണകുമാര്‍ മാപ്രാണം, കെ.പി രാജന്‍, രതി കെ കെ, സനോജ് എം ആര്‍, കെ രണ്‍ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. സംഘാടക സമിതി കണ്‍വീനര്‍ രാജലക്ഷ്മി കുറുമാത്ത് സ്വാഗതവും കോ-ഓഡിനേറ്റര്‍ കാട്ടൂര്‍ രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.സലിലന്‍ കാറളത്തിന്റെ പാട്ടൊഴുക്ക് പരിപാടിയും അരങ്ങേറി

LEAVE A REPLY

Please enter your comment!
Please enter your name here