പുല്ലൂര്‍-പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് പ്രളയബാധിതരായ ആയിരത്തോളം പേര്‍ക്ക് ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു.ഭരണസമിതിയംഗങ്ങള്‍ ,ജീവനക്കാര്‍ ,സ്വയം സഹായ സംഘങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്.അടുക്കള പാത്രങ്ങളടങ്ങുന്ന സ്റ്റീല്‍ കിറ്റ് ,പായ ,തലയിണ,അരി തുടങ്ങിയ ഇനങ്ങളടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.ബാങ്ക് അങ്കണത്തില്‍ വച്ച് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് എന്‍. കെ കൃഷ്ണന്‍ ,സെക്രട്ടറി സപ്‌ന സി .എസ് ഭരണസമിതിയംഗങ്ങളായ കെ യു സജന്‍ ,രാജേഷ് പി വി ,അനില്‍ വര്‍ഗ്ഗീസ് ,മണി പി. ആര്‍ ,രേഖാ സുരേഷ് ,ഷീലാ ജയരാജ് ,ജാന്‍സി ജോസ്സ് ,ശശി ടി. കെ ,ബിന്ദു മണികണ്ഠന്‍ ,കെ .വി ചന്ദ്രന്‍ ,കോ-ഓര്‍ഡിനേറ്റര്‍ എം. വി ഗിരീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here