പുല്ലൂര്‍ : ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പുല്ലൂര്‍ സഹകരണബാങ്ക് പൊതുയോഗ തീരുമാനപ്രകാരം ബാങ്കിന്റെ ലാഭവിഹിതത്തില്‍ നിന്നും 10 ലക്ഷം രൂപ സര്‍ക്കാരിന്റെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ബാങ്ക് പ്രസിഡന്‍മാര്‍ സെക്രട്ടറിമാര്‍ എന്നിവരുടെ മധ്യമേഖല യോഗത്തില്‍ വച്ച് പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ജോസ്.ജെ.ചിറ്റിലപ്പിള്ളി സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് 10 പത്ത് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സഹകരണ രജിസ്ട്രാര്‍ എസ് ജയശ്രീ ഐ.എ.എസ് ,സഹകരണ സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, ജോയിന്റ് രജിസ്ട്രാര്‍ ടി.കെ സതീഷ് കുമാര്‍, ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി ഗംഗാധരന്‍ ,സെക്രട്ടറി സപ്‌ന സി.എസ്, ഭരണസമിതി അംഗങ്ങളായ രാജേഷ് പി.വി, ഷീല ജയരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here