പുല്ലൂര്‍:പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ബ്രാഞ്ച് പുല്ലൂര്‍ വില്ലേജിലെ മഠത്തിക്കര സെന്ററില്‍ ദാസ് സ്‌ക്വയറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊ. കെ യു അരുണന്‍ എം. എല്‍. എ ബ്രാഞ്ച് പ്രഖ്യാപനവും ആദ്യ നിക്ഷേപ സ്വീകരണവും നടത്തി. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ആദ്യ ഡെപ്പോസിറ്റ് റസീറ്റ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം ടി. ജി ശങ്കരനാരായണനും ആദ്യ S.B അക്കൗണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമനും ആദ്യ ലോണ്‍ അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണനും ആദ്യ M. D. S അപേക്ഷ വാര്‍ഡ് കൗണ്‍സിലര്‍ ബിജു ലാസറും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ തോമാസ് തത്തംപിള്ളി, മിനി സത്യന്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത രാജന്‍, ഗ്രാമ പഞ്ചായത്തംഗം തോമസ് തൊകലത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ധന്യ ജിജു കോട്ടോളി, അവിട്ടത്തൂര് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് K. L. ജോസ് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് k. C. ഗംഗാധരന്‍ സ്വാഗതവും, സെക്രട്ടറി സപ്ന സി. എസ് നന്ദിയും പറഞ്ഞു

 

LEAVE A REPLY

Please enter your comment!
Please enter your name here