പത്രസമ്മേളനം
13-ാമത് ഫാഫേല്‍ സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണമെന്റ് നവംബര്‍ 29 മുതല്‍
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 13-ാമത് റാഫേല്‍ സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ ഷട്ടില്‍ ടൂര്‍ണ്ണമെന്റ് 2016 നവംബര്‍ 29 മുതല്‍ ഡിസംബര്‍ 4 വരെ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബില്‍ വെച്ച് നടത്തപ്പെടുന്നു. വെറ്ററന്‍സ്, മെഡലിസ്റ്റ്, നോണ്‍ മെലിസ്റ്റ്, അണ്ടര്‍ -15 അണ്ടര്‍-12 എന്നീ അഞ്ച് വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ 2016 നവംബര്‍ 27ന്  മുമ്പ് പേരുകള്‍ 9387726873, 9446622277 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നു. വിജയികള്‍ക്ക് 35,000 രൂപ ക്യാഷ്് അവാര്‍ഡും ട്രോഫികളും സമ്മാനിക്കുന്നു. കേരളത്തിലെ പ്രമുഖ ഷട്ടില്‍ കളിക്കാര്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റുകള്‍ ഉണ്ടായിരിക്കുമെന്ന് ലയണ്‍സ്‌ക്ലബ്ബ് ചെയര്‍മാന്‍ സുഭാഷ്‌കെ.എന്‍, വൈസ്.ചെയര്‍മാന്‍ തോമസ് കാളിയങ്കര, ട്രഷറര്‍ ശ്രീനിവാസന്‍ ടി.എസ്, കണ്‍വീനര്‍ പീറ്റര്‍ ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.