പത്രസമ്മേളനം
പ്രമേഹത്തെ അറിയുക ,പ്രതിരോധിക്കുക -മള്‍ട്ടിമീഡിയ പ്രദര്‍ശനം

ഇരിങ്ങാലക്കുട :പ്രമേഹം,അമിത കൊളസ്ട്രോള്‍,രക്താദിസമ്മര്‍ദ്ദം,ഹൃദ്രോഗം,മാനസിക സമ്മര്‍ദ്ദം,ക്യാന്‍സര്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങളെക്കുറിട്ടുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന സൂചനകളുമായി ആധുനിക മള്‍ട്ടിമീഡിയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള ആരോഗ്യവിദ്യാഭ്യാസ പ്രവര്‍ത്തനം 'നോ ഡയബറ്റിസ് ' 2016 നവംബര്‍ 14 മുതല്‍ 17 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്നു.ഹയര്‍സെക്കന്ററി എഡ്യൂക്കേഷന്‍ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം,ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി,കുളനട മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഏന്റ് ഡയബറ്റിസ് കെയര്‍ സെന്റര്‍ ,വേള്‍ഡ് ഡയബറ്റിസ് ഫൗണ്ടേഷന്‍ എന്നിവരുടെ സംഘാടനത്തില്‍ നടക്കുന്ന മള്‍ട്ടിമീഡിയ എക്സിബിഷന് പ്രേവേശനം സൗജന്യമായിരിക്കും.രാവിലെ 9 മുതല്‍ വൈകീട്ട് 6 മണി വരെയാണ് പ്രദര്‍ശന സമയം.ബോധവല്‍ക്കരണ ക്ലാസ്സുകളും ,യോഗാ പരിശീലനവും ,ഡോക്യുമെന്ററി പ്രദര്‍ശനലവും വിദ്യാര്‍ത്ഥികള്‍ക്കായി ഭക്ഷണക്രമം,വ്യായാമം ,മാനസിക സംഘര്‍ഷ ലഘൂകരണം എന്നിവയെക്കുറിച്ച് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സ്റ്റുഡന്റ് ്സ് കോര്‍ണര്‍ തുടങ്ങിയവ ഉണ്ടായിരിക്കും.

സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.