പത്രസമ്മേളനം
സിവില്‍സര്‍വ്വീസ് പരിശീലന കേന്ദ്രം ആരംഭിക്കുന്നു

ഇരിങ്ങാലക്കുട :തൃശ്ശൂര്‍ ജില്ലാ പി.ടി.എ ,സീറ്റ അക്കാദമി ഓഫ് എക്സലന്‍സിന്റേയും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്റേയും സഹകരണത്തോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ സിവില്‍ സര്‍വ്വീസ് അക്കാദമി ആരംഭിക്കുന്നു.ഇതിന്റെ ഭാഗമായി 2016 നവംബര്‍ 12 ശനിയാഴ്ച രാവിലെ 9 മുതല്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍ വച്ച് സിവില്‍ സര്‍വ്വീസ,് ഓറിയന്റേഷന്‍ പ്രോഗ്രാം സംഘടിപ്പിക്കുന്നു.8-ാം തരം മുതല്‍ ഡിഗ്രി തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രോഗ്രാമില്‍ പങ്കെടുക്കാം.തുടര്‍ന്ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്‌ക്കോളര്‍ഷിപ്പോടെ സിവില്‍ സര്‍വ്വീസ് പരിശീലനം നല്‍കുന്നു.തൃശ്ശൂര്‍ ജില്ലാ പി.ടി.എ പ്രസിഡണ്ട് എം.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിക്കുന്ന പ്രോഗ്രാം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.ഇരിങ്ങാലക്കുട എ.എസ്.പി മെറിന്‍ ജോസഫ് ഐ.പി.എസ് മുഖ്യാതിഥിയായിരിക്കും.സെന്റ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ക്രിസ്റ്റി,ജില്ലാ പി.ടി.എ ജനറല്‍ സെക്രട്ടറി ജോണ്‍.ജെ.ഒല്ലൂക്കാരന്‍,സീറ്റ അക്കാദമി ഓഫ് എക്സലന്‍സ് ഡയറക്ടര്‍ ലിജു രാജു.പി,സെന്റ് ജോസഫ്സ് കോളേജ് സിവില്‍ സര്‍വ്വീസ് ക്ലബ്ബ് കോഡിനേറ്റര്‍ ജോസ് കുര്യാക്കോസ്,സീറ്റ അക്കാദമി ഓഫ് എക്സലന്‍സ് കോഡിനേറ്റര്‍ പി.കെ.അജ്മല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.തൃശ്ശൂര്‍ ജില്ലാ പി.ടി.എ പ്രസിഡണ്ട് എം.അരവിന്ദാക്ഷന്‍,ജില്ലാ പി.ടി.എ ജില്ലാ കമ്മിറ്റി അംഗം പോള്‍സണ്‍ റാഫേല്‍,സീറ്റ അക്കാദമി ഓഫ് എക്സലന്‍സ് എം.ഡി. ലിജു രാജു പി.,സെന്റ് ജോസഫ്സ് കോളേജ് സിവില്‍ സര്‍വ്വീസ് ക്ലബ്ബ് കോഡിനേറ്റര്‍ ജോസ് കുര്യാക്കോസ്,സീറ്റ അക്കാദമി ഓഫ് എക്സലന്‍സ് കോഡിനേറ്റര്‍ അജ്മല്‍ പി.കെ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.