പത്രസമ്മേളനം
എച്ച്.എം. ഫോറം അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ഇരിങ്ങാലക്കുട :വിദ്യാഭ്യാസജില്ലയില്‍ 2012-13 വര്‍ഷം മുതല്‍ എച്ച്.എം.ഫോറത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി വച്ച അധ്യാപക -അനധ്യാപക -പ്രധാന അധ്യാപകര്‍ക്ക് മികച്ച സേവനത്തിന് നല്‍കി വരുന്ന അംഗീകാരം ഈ വര്‍ഷവും മികവുറ്റ രീതിയില്‍ നടത്തുന്നു.ജില്ലയില്‍ 87 സ്‌ക്കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ഈ അംഗീകാരം നല്‍കി വരുന്നത്.അനധ്യാപകര്‍ക്ക് സേവനമിത്ര അവാര്‍ഡും, അധ്യാപകര്‍ക്ക് ഗുരുപ്രിയ അവാര്‍ഡും, പ്രധാന അധ്യാപകര്‍ക്ക് ആചാര്യശ്രേഷ്ഠ അവാര്‍ഡുമാണ് നല്‍കുന്നത്.കോട്ട സെന്റ് ആന്റണീസ് എച്ച്.എസിലെ ഹെഡ്മിസ്ട്രസ്സ് സി.ആഗ്‌നസ് മാത്യു.ടി ,ചാലക്കുടി ജി.ജി.എച്ച്.എസിലെ ഹെഡ്മിസ്ട്രസ്സ് ശോഭന .എം എന്നിവര്‍ക്ക് ആചാര്യശ്രേഷ്ഠ അവാര്‍ഡും ഏറിയാട് ജി.കെ.വി.എച്ച്.എസ്.എസ് ,എച്ച്.എസ്.എ (ബയോളജി) അധ്യാപിക ബിന്നി കെ.എച്ച് , മാപ്രാണം ഹോളിക്രോസ് എച്ച്.എസ്.എ(സംസ്‌കൃതം) അധ്യാപിക ജോസ്.സി.വി തുടങ്ങിയവര്‍ക്ക് ഗുരുപ്രിയ അവാര്‍ഡും അന്നനാട് യു.എച്ച്.എസ്.എസ് ക്ലര്‍ക്ക് സന്തോഷ്‌കുമാര്‍,പുല്ലൂറ്റ് ജി.എച്ച്.എസ്.എസ് എഫ്.ടി.എം. ജോയ്.കെ.ജെ തുടങ്ങിയവര്‍ക്ക് സേവനമിത്ര അവാര്‍ഡും ഇരിങ്ങാലക്കുട പി.എ.ടു.ഡി.ഇ.ഒ മേരി കെ.ജെ.ക്ക് സ്പെഷല്‍ അവാര്‍ഡും പ്രഖ്യാപിച്ചു.

സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.