പത്രസമ്മേളനം
ഐ സിഎല്‍ നിധി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ് നവംബര്‍ 5ന് ഉദ്ഘാടനം ചെയ്യും

ഇരിങ്ങാലക്കുട ; 25 വര്‍ഷത്തെ സേവനപാരമ്പ്യം കൈമുതലാക്കി ഐസിഎല്‍ ഗ്രൂപ്പിന്റെ പുതിയ ധനകാര്യസ്ഥാപനമായ ഐ സി ല്‍ നിധി ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ഉദ്ഘാടനം നവംബര്‍ 5 രാവിലെ 10 ന് ചാലക്കുടി ടി.വി.ഇന്നസെന്റ് നിര്‍വ്വഹിക്കും. ഐ ടി സി ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സന്‍ മുഖ്യാതിഥിയാവും. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍  പനമ്പിള്ളി രാഘവമേനോന്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ പി.വി.ശിവകുമാര്‍,   ഇരിങ്ങാലക്കുട വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടെന്നിസണ്‍ തെക്കേക്കര എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.