മുതലാളിമാരുടെ സൊള്ളല്‍ കേന്ദ്രമല്ല ,സാധാരണക്കാരുടെ ശബ്ദം കേള്‍ക്കുന്ന ജനസഭയായാണ് ലോക്സഭ മാറേണ്ടത് .അതിനുവേണ്ടി ഇടതുപക്ഷത്തിന്റെ പങ്കാളിത്തമുള്ള മന്ത്രിസഭ വേണം അധികാരത്തില്‍ വരാന്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം തുടങ്ങി ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രതിപക്ഷം അന്ന് ക്രിയാത്മകമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത് . ഇന്ന് ബിജെപി യുടെ ഭരണത്തില്‍ പ്രതിപക്ഷ ബഹുമാനമില്ല . ആരുമായും ചര്‍ച്ച ചെയ്യുന്നില്ല. ആസൂത്രണ കമ്മീഷനുമായി ചര്‍ച്ചയില്ല . കൃഷിക്കാരുടെയും ,വിദ്യാര്‍ത്ഥികളുടെ യുവാക്കളുടെയും പ്രശ്നങ്ങളോട് പ്രതികരിക്കുന്നില്ല. എല്ലാ ഭരണഘടന സംവിധാനങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരമൊരു അവസ്ഥയാണ് ഈ തിരഞ്ഞെടുപ്പുയര്‍ത്തുന്ന വലിയ വെല്ലുവിളി-സി .പി .ഐ അഖിലേന്ത്യാ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി . ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ജനാധിപത്യ വിരുദ്ധവും മതേതരത്വ വിരുദ്ധവുമായ സര്‍ക്കാരിനെതിരെ ഉരിത്തിരിഞ്ഞുവരേണ്ടതായ പ്രതിപക്ഷ മുന്നണിക്ക് രൂപം കൊടുക്കുന്നതിന് കോണ്‍ഗ്രസിന്റെ ഭാവനാശൂന്യമായ പ്രവൃത്തികൊണ്ട് ഇല്ലാതായിപ്പോയി . അദ്ദേഹം തുടര്‍ന്ന് പറഞ്ഞു
ഒരു അര്‍ദ്ധരാത്രി കൊണ്ടുവന്ന നോട്ട്നിരോധനം ,ജി .എസ് .ടി ,സി ബി ഐയുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന പ്രവൃത്തികള്‍. ആര്‍ബിഐ യുടെ മേലുള്ള കടന്നുകയറ്റം . എന്‍ഫോഴ്സ്മെന്റിനെയും ഇന്‍കം ടാക്സിനെയും കരുവാക്കി ബി.ജെ.പി യുടെ അമിത്ഷാ നടത്തുന്ന നീക്കങ്ങള്‍,ജെ .എന്‍ .യു അടക്കമുള്ള സര്‍വ്വകാശാലകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കിയത് ,കനയ്യകുമാറടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെയും അധ്യാപകര്‍ക്കെതിരെയും നടത്തിയ അക്രമണങ്ങളുമെല്ലാം ബിജെപിയുടെ ജനാധിപത്യ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കു മുന്നിലുണ്ട് . അതുകൊണ്ടെല്ലാം കേരളത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ വിജയിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം പ്രബുദ്ധരായ കേരള ജനതയുടേതാണ് . തൃശൂര്‍ ലോകസഭ സ്ഥാനാര്‍ത്ഥിയായ രാജാജി മാത്യു തോമസിന്റെ വിജയം സുനിശ്ചിതമാക്കുന്നതിന്റെ ചിട്ടയായ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ഇടതുപക്ഷ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു.ടി .കെ സുധീഷ് സ്വാഗതം പറഞ്ഞു.സി .പി .ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. കെ. യു അരുണന്‍ എം എല്‍ എ , കെ പി രാജേന്ദ്രന്‍ ,അശോകന്‍ ചരുവില്‍ ,എം പി പോളി,ടി കെ ഉണ്ണികൃഷ്ണന്‍ ,പോളി കുറ്റിക്കാടന്‍ ,ജോസ് കുഴുപ്പില്‍ ,കെ ശ്രീകുമാര്‍, കെ .ആര്‍ വിജയ , പി മണി, കെ .സി പ്രേമരാജന്‍ , കെ കെ ബാബു , രാജു പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here