ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിജയന്‍ കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കവര്‍ച്ച അടിപിടി കേസ്സില്‍ പിടിയിലായി. പുല്ലൂര്‍ ഗാന്ധിഗ്രാംപാറയില്‍ ശിവ (19 വയസ്സ്) തൈവളപ്പില്‍ അഭിഷേക് (ടുട്ടു 23 വയസ്സ്) എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ എം കെ .സുരേഷ് കുമാറും എസ് ഐ. സി വി ബി ബിനും സംഘവും പിടികൂടിയത്. ഈ മാസം പതിനേഴാം തിയ്യതി പൊറുത്തുശ്ശേരി സ്വദേശിനിയായ സ്ത്രീയുടെ ഹോട്ടലില്‍ കയറി അക്രമം നടുത്തുകയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നയാളെ ആക്രമിച്ച് പൊറോട്ട കല്ലില്‍ തലയിടിച്ചു പരുക്കേല്‍പ്പിക്കുകയും കടയില്‍ നിന്ന് പണം കവന്ന കേസ്സിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. കടയില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നയാള്‍ക്ക് കുടിക്കുവാന്‍ വച്ചിരുന്ന വെള്ളമെടുത്ത് മദ്യപിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനം.അജീഷ് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്.ചട്ടുകം കൊണ്ട് അടിയേറ്റ് ഇയാള്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. നാലു പേരാണ് അക്രമിസംഘത്തില്‍ ഉണ്ടായിരുന്നത്.ഇവരെ തടയാന്‍ ശ്രമിച്ച കടയുടമയായ യുവതിയെ തള്ളി താഴെയിട്ട് പരുക്കേല്‍പ്പിച്ചു. ഭക്ഷണ പദാര്‍ത്ഥങ്ങളും പാത്രങ്ങളും വലിച്ചെറിഞ്ഞ പ്രതികള്‍ കടയില്‍ നിന്ന് പതിനായിരം രൂപയോളം കവര്‍ന്നാണ് കടന്നു കളഞ്ഞത്.കൊലപാതകക്കേസിലെ പ്രതികളാണെന്നും പോലീസില്‍ പരാതിപ്പെട്ടാല്‍ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അക്രമണ കാരികളായ പതികള്‍ കഞ്ചാവിനും മദ്യത്തിനും അടിമകളാണ്.ദിവസവും കഞ്ചാവ് വലിക്കുന്ന സ്വഭാവക്കാര ഇവര്‍ വളരെ ചെറുപ്രായത്തില്‍ തന്നെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു.രണ്ടാം പ്രതി അഭിഷേകിനെ തെരെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. കേസ്സിലെ ഒന്നാം ശിവമുബൈയിലാണ് താമസം അവിടേക്ക് കടക്കുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്.ഇവരെ പതിനാലും ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്യേഷണ സംഘത്തില്‍ എ .എസ്സ്. ഐ. പ്രതാപന്‍ , സീനിയര്‍ സി.പി.ഒ. മുരുകേഷ് കടവത്ത് , രാജേഷ് കോട്ടില്‍ , സി.പി.ഒമാരായ മനോജ്.എ.കെ. രാഗേഷ് പൊറ്റേക്കാട്ട് , അനൂപ് ലാലന്‍ , സുനീഷ് കെ.എസ് . വൈശാഖ് മംഗലന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here