പുല്ലൂര്‍-പ്രളയം ശൂന്യമാക്കിയ പുല്ലൂരിന്റെ കാര്‍ഷിക മഹിമയെ തിരിച്ച് പിടിക്കാന്‍ വൈവിധ്യമാര്‍ന്ന പരിപാടികളുമായി പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് .ഗ്രീന്‍ പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി പ്രളയം കവര്‍ന്ന മണ്ണില്‍ കാര്‍ഷിക സമൃദ്ധിയുടെ പുതുചരിതം രചിക്കാന്‍ പച്ചക്കറി കൃഷി വ്യാപന പദ്ധതി- പുനര്‍ജനിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തില്‍ 50 ല്‍പരം വരുന്ന സ്വയം സഹായ സംഘങ്ങള്‍ ,ഭരണസമിതിയംഗങ്ങള്‍ ,ജീവനക്കാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൃഷിയിറക്കും .രണ്ടാം ഘട്ടത്തില്‍ ഘട്ടത്തില്‍ വില്ലേജിലെ 5000 ല്‍ പരം വരുന്ന വീടുകളില്‍ കാര്‍ഷിക സൗഹൃദ ഗൃഹസന്ദര്‍ശനം നടത്തുകയും ,മുഴുവന്‍ വീടുകളിലും പച്ചക്കറി തൈകള്‍ ,കേരളം വിളയട്ടെ കാര്‍ഷിക കലണ്ടറും സഹകാരികളുടെ നേതൃത്വത്തില്‍ നേരിട്ടെത്തിക്കുകയും ചെയ്യും .മൂന്നാം ഘട്ടത്തില്‍ ആനരുളിയിലെ പൂര്‍ണ്ണമായ തകര്‍ന്നടിഞ്ഞ ബാങ്ക് നേതൃത്വം നല്‍കുന്ന മൂന്നരേക്കറോളം വരുന്ന കൃഷിയിടത്തില്‍ മാതൃക കൃഷിത്തോട്ടം നിര്‍മ്മിക്കും. പ്രധാനമായും ശീതകാല പച്ചക്കറിയാണ് 2018 ല്‍ ലക്ഷ്യം വെക്കുന്നത് .പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ,പടിഞ്ഞാറെ പൊതുമ്പുചിറ പാടശേഖരണസമിതി ഭാരവാഹികളായ കെ യു ഗോപി ,ജോയ് പി ഐ ,ജോണ്‍സണ്‍ പി പി ,ജോര്‍ജ്ജ് പി ടി എന്നിവര്‍ക്ക് തക്കാളി,കോളിഫ്ളവര്‍ ,ക്യാബേജ് തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ സി ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു.ഭരണസമിതിയംഗങ്ങളായ രാജേഷ് പി വി ,കൃഷ്ണന്‍ എന്‍ കെ ,ഷീല ജയരാജ് ,ഐ എം രവീന്ദ്രന്‍ ,രാധാ സുബ്രഹ്മണ്യന്‍ ,സുജാത മുരളി ,തോമാസ് കാട്ടുക്കാരന്‍ ,വാസന്തി അനില്‍ കുമാര്‍ ,അനൂപ് പായമ്മല്‍ ,അനീഷ് നമ്പ്യാരുവീട്ടില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ഭരണസമിതിയംഗം ടി. കെ ശശി സ്വാഗതവും ,സെക്രട്ടറി സപ്ന സി .എസ്് നന്ദിയും പറഞ്ഞു

 

 

LEAVE A REPLY

Please enter your comment!
Please enter your name here